Thursday, March 28, 2024
HomeKeralaപിങ്കിന്റെ നിറം മാറും അല്ലെങ്കില്‍ കോടതി മാറ്റും പിങ്ക് പോലീസിന്റെ കളി...

പിങ്കിന്റെ നിറം മാറും അല്ലെങ്കില്‍ കോടതി മാറ്റും പിങ്ക് പോലീസിന്റെ കളി നടക്കില്ല

പോലീസിനു ആരുടെയും മേല്‍ കുതിര കയറാനുള്ള ലൈസന്‍സൊന്നും ആരും നല്‍കിയിട്ടില്ല. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ  കള്ളിയാക്കിയിട്ടു അത്ര ഞെളിഞ്ഞു നടക്കേണ്ടതില്ലെന്നുള്ള പോലീസിനുള്ള വാണിംഗാണ് ഇപ്പോള്‍  ഹൈക്കോടതിയുടെ വാക്കാലുള്ള നടപടി.  വരുന്നു കളി. കാണാനിരിക്കുന്നതെയുള്ളൂ. പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാന്‍ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോണ്‍ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെണ്‍കുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചിരുന്നു.

അതേസമയം ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുജനം നോക്കി നില്‍ക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താത്പര്യപ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഉണ്ടായ മാനസീകാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു.

ജോസ് മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular