Thursday, May 2, 2024
HomeEuropeഐവാസ് എന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കും; സൂര്യഗ്രഹണ ദിവസം തന്നെ കണികാ പരീക്ഷണം നടത്തുന്നതിന്...

ഐവാസ് എന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കും; സൂര്യഗ്രഹണ ദിവസം തന്നെ കണികാ പരീക്ഷണം നടത്തുന്നതിന് കാരണം പറഞ്ഞ് നിഗൂഢവാദ സിദ്ധാന്തക്കാര്‍ രംഗത്ത്

സ്വിറ്റ്‌സർലൻഡ്-ഫ്രാൻസ് അതിർത്തിമേഖലയില്‍ ജനീവയ്ക്കടുത്തുള്ള കൂറ്റൻ പരീക്ഷണശാലയായ സേണിലെ ലാർജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഏപ്രില്‍ എട്ടിന് കണികാ പരീക്ഷണം നടത്തുമെന്ന് യൂറോപ്യൻ ആണവ ഏജൻസി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ന്, കണികാപരീക്ഷണം നടത്തുന്ന ദിവസം തന്നെയാണ് സൂര്യഗ്രഹണം എന്നതിനാല്‍ നിഗൂഢവാദ സിദ്ധാന്തക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഐവാസ് എന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ന് കൊളൈഡറില്‍ പരീക്ഷണം നടത്തുന്നത് എന്നാണ് ഗൂഢവാദക്കാരുടെ ആരോപണം.

ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഊർജമുള്ളതുമായ പാർട്ടിക്കിള്‍ കൊളൈഡറാണ് എല്‍എച്ച്‌സി എന്നറിയപ്പെടുന്ന ലാർജ് ഹേഡ്രണ്‍ കൊളൈഡർ. ഉന്നതശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള മേഖലയിലെ പ്രവർത്തനങ്ങള്‍ മൂലം സേണ്‍ പണ്ടേ ദുരൂഹതാവാദക്കാരുടെ ഇഷ്ടപ്പെട്ട സംഭവമാണ്.

എന്നാല്‍, കൊളൈഡറിലെ പരീക്ഷണവും സൂര്യഗ്രഹണവും നിഗൂഢവാദക്കാരുടെ ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എല്‍എച്ച്‌സിയില്‍ ഇടയ്ക്കിടെ പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. ഇത് അത്തരത്തിലൊന്നു മാത്രമാണെന്ന് അവർ പറയുന്നു.

സ്വിറ്റ്‌സർലൻഡ്-ഫ്രാൻസ് അതിർത്തിമേഖലയില്‍ 100 മീറ്റർ താഴ്ചയിലാണ് കൊളൈഡർ സ്ഥിതി ചെയ്യുന്നത്. ഇവിടെയെങ്ങും സൂര്യഗ്രഹണം ദൃശ്യമാവില്ലെന്നും ഗവേഷകർ പറയുന്നു.സേണുമായി ബന്ധപ്പെട്ട് നേരത്തെയും ഗൂഢവാദങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി മറ്റൊരു പ്രപഞ്ചമുണ്ടെന്നും ഇതുമായി സേണ്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നുമൊക്കെ ഇടക്കാലത്ത് പ്രചാരണങ്ങള്‍ ഇറങ്ങിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 194 സ്ഥാനാർത്ഥികള്‍. നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരിന്റെ അന്തിമചിത്രമായത്. ഇന്ന് 10 സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരരംഗത്തുള്ളത് കോട്ടയം ലോക്സഭാ മണ്ഡലത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular