Friday, May 3, 2024
HomeIndiaഇനി 130 അല്ല 160 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കും വന്ദേ ഭാരത്, ട്രയല്‍ റണ്‍ നടത്താൻ...

ഇനി 130 അല്ല 160 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കും വന്ദേ ഭാരത്, ട്രയല്‍ റണ്‍ നടത്താൻ അനുമതി

ന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് അവതരിപ്പിച്ചപ്പോള്‍ മുതലുളള ഒരു പ്രതിസന്ധിയായി ഉയർത്തി കാട്ടിയ വിഷയമായിരുന്നു ട്രെയിനിൻ്റെ വേഗതയ്ക്കൊത്തവിധം രാജ്യത്തെ റെയില്‍വേ പാളങ്ങള്‍ സജ്ജമല്ല എന്നത്.എന്നാല്‍ വന്ദേ ഭാരത് ട്രെയിനുകളിലൂടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ അതിവേഗ ട്രെയിൻ യാത്രകള്‍ നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കാം.

മണിക്കൂറില്‍ 160 കിലോമീറ്റർ പരമാവധി വേഗതയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ പരീക്ഷണ ഓട്ടം നടത്താൻ പശ്ചിമ റെയില്‍വേയ്ക്ക് അനുമതി ലഭിച്ചിരിക്കുകയാണ്.

നിലവില്‍ 130 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത്. ട്രയല്‍ റണ്‍ വിജയിച്ചാല്‍ യാത്രക്കാരുടെ യാത്രാ സമയം 45 മിനിറ്റോളം കുറയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വന്ദേ ഭാരത് ട്രെയിനിൻ്റെ 16 കോച്ചുകളുള്ള ട്രെയിനിൻ്റെ സ്ഥിരീകരണ ഓസിലോഗ്രാഫ് കാർ റണ്‍ (COCR) മുംബൈ സെൻട്രലില്‍ മുകളിലേക്കും താഴേക്കും നടത്തുന്നതിന് ഇന്ത്യാ ഗവണ്‍മെൻ്റ് സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ റെയില്‍വേ സുരക്ഷാ കമ്മീഷൻ അനുമതി നല്‍കുകയായിരുന്നു.

എല്ലാ ലെവല്‍ ക്രോസിംഗ് ഗേറ്റുകളിലും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് ജീവനക്കാരെ നിയോഗിക്കും. ഗേറ്റിനുള്ളില്‍ കാല്‍നടയാത്രക്കാരെ അനുവദിക്കരുത്, കൂടാതെ ട്രയല്‍ റണ്ണുകളുടെ സമയത്ത് തകർന്നതോ കാണാതെ പോയതോ ആയ ബാരിക്കേഡുകളുള്ള എല്ലാ അതിക്രമിച്ചുകടക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും തടയാനും നിർദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ട്രയല്‍ റണ്‍ വേളയില്‍ ട്രെയിൻ കടന്നുപോകുമ്ബോള്‍ പ്ലാറ്റ്‌ഫോമില്‍ സന്നിഹിതരായിരിക്കാനും പ്ലാറ്റ്‌ഫോം അരികില്‍ നിന്ന് മതിയായ സുരക്ഷിത അകലം പാലിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാനും റെയില്‍വേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ട്രയല്‍ റണ്ണിന് മുമ്ബ്, ലോക്കോ പൈലറ്റുമാരെ പരിശീലിപ്പിക്കുകയും അവരുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധിക്കുകയും ചെയ്യും. ഇപ്പോള്‍ നിലവില്‍ രാജ്യത്ത് 23 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി 18 മാസത്തിനുള്ളില്‍ രൂപകല്‍പ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍.

30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളില്‍ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും.

സാധാരണ ട്രെയിനുകളില്‍ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയില്‍ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കില്‍ പറയാം. ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളില്‍ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതില്‍ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച്‌ സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.

യാത്രക്കാർക്ക് ഓഡിയോ-വിഷ്വല്‍ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നല്‍കുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനില്‍ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്. ടോയ്‌ലറ്റുകള്‍ ബയോ വാക്വം തരത്തിലുള്ളതാണ്. കൂടാതെ ട്രെയിനിന്റെ വിൻഡോള്‍ക്ക് വീതി കൂടുതലാണെന്നതിനാല്‍ കാഴ്ച്ചകളും എളുപ്പത്തില്‍ ആസ്വദിക്കാനാവും. ട്രെയിനില്‍ ഹോട്ട്‌സ്‌പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളില്‍ ബാഗേജുകള്‍ക്ക് കൂടുതല്‍ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular