Saturday, July 27, 2024
HomeIndiaബംഗ്ലാദേശിലേക്ക് പഞ്ചസാര കടത്ത്; 30,000 കിലോ പഞ്ചസാര പിടിച്ചെടുത്ത് അതിര്‍ത്തി സുരക്ഷാ സേന

ബംഗ്ലാദേശിലേക്ക് പഞ്ചസാര കടത്ത്; 30,000 കിലോ പഞ്ചസാര പിടിച്ചെടുത്ത് അതിര്‍ത്തി സുരക്ഷാ സേന

ഷില്ലോംഗ്: അനധികൃതാമായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച കടത്താൻ ശ്രമിച്ച പഞ്ചസാര പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന.

രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേനയും മേഘാലയാ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഗാരോഹില്‍ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് പഞ്ചസാര പിടികൂടിയത്.

30,000 കിലോഗ്രാം പഞ്ചസാരയാണ് പിടികൂടിയത്. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ വനമേഖലയിലൂടെയാണ് പഞ്ചസാര കടത്താൻ ശ്രമിച്ചതെന്ന് സുരക്ഷാ സേന വാർത്താ കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ സേന പുറത്തുവിട്ട വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

പിടിച്ചെടുത്ത പഞ്ചസാര മേഘാലയ പൊലീസിന് കൈമാറി. അതിർത്തി മേഖലയില്‍ കളളക്കടത്ത് ഉള്‍പ്പെടെ തടയാൻ നിരന്തരം ജാഗ്രത പുലർത്തുന്നുണ്ടെന്നും വലിയ കളളക്കടത്താണ് തടഞ്ഞതെന്നും ബിഎസ്‌എഫ് വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular