Friday, May 3, 2024
HomeIndiaആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പില്‍ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പില്‍ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

ന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വളരെ നിർണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് നടക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ താരങ്ങള്‍ക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം പിടിക്കാൻ സാധിക്കൂ.

ജൂണില്‍ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്.

ടൂർണമെന്റിന്റെ സ്ക്വാഡില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ എല്ലാവരും. നിലവില്‍ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ഉള്‍പ്പെടുത്തേണ്ട പ്രധാന താരങ്ങളെ ചൂണ്ടിക്കാട്ടില്‍ രംഗത്തെത്തിയിരിക്കുകയാണ് മുൻ പേസ് ബോളർ വെങ്കിടേഷ് പ്രസാദ്. ഇന്ത്യ തീർച്ചയായും ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയെയും കൊല്‍ക്കത്തയുടെ താരം റിങ്കൂ സിങ്ങിനേയും ട്വന്റി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തണം എന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്.

ഇത്തവണത്തെ ഐപിഎല്ലില്‍ ഈ താരങ്ങള്‍ നടത്തിയിരിക്കുന്ന വമ്ബൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വെങ്കിടേഷിന്റെ ഈ നിർദ്ദേശം. ചെന്നൈക്കായി ഈ ഐപിഎല്ലില്‍ 160 നു മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ കളിക്കാൻ ശിവം ദുബെയ്ക്ക് സാധിക്കുന്നുണ്ട്. വെസ്റ്റിൻഡീസിലെ സ്പിന്നിന് അനുകൂലമായ സാഹചര്യത്തില്‍ ദുബെയുടെ വെടിക്കെട്ട് ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യൻ ടീമില്‍ ഫിനിഷറായി റിങ്കു സിങ് എത്തണമെന്നും വെങ്കിടേഷ് പ്രസാദ് നിർദ്ദേശിക്കുന്നു. റിങ്കുവിന്റെ കൊല്‍ക്കത്ത ടീമിലെ മികവാർന്ന പ്രകടനങ്ങളാണ് ഇത്തരം ഒരു നിർദ്ദേശത്തിന് കാരണം.

പ്പിനുള്ള സ്ക്വാഡ് സംബന്ധിച്ചാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്. സ്പിന്നർമാർക്കെതിരെ വമ്ബൻ വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന ശിവം ദുബെ ടീമില്‍ ഉണ്ടാവണം. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാർ യാദവും ടീമില്‍ ആവശ്യമാണ്. ഒപ്പം മികച്ച ഫിനിഷിംഗ് കഴിവുള്ള റിങ്കൂ സിങ്ങിനേയും ഞാൻ ടീമിലേക്ക് നിർദേശിക്കുകയാണ്.”

“ട്വന്റി20 ലോകകപ്പിനുള്ള പ്ലെയിങ് ഇലവനില്‍ ഈ 3 താരങ്ങളെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് മികച്ച ഒരു തീരുമാനമായിരിക്കും. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇവർക്കൊപ്പം ചേരുമ്ബോള്‍ കേവലം ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ലോട്ട് മാത്രമാവും ബാക്കി ഉണ്ടാവുക. ഈ കാര്യങ്ങളൊക്കെയും എങ്ങനെ മുൻപോട്ടു പോകുമെന്ന് കണ്ടു തന്നെ അറിയേണ്ടതാണ്.”- വെങ്കിടേഷ് പ്രസാദ് പറയുന്നു.

2023 ആഗസ്റ്റില്‍ അയർലൻഡിനെതിരെ ആയിരുന്നു റിങ്കു തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. ശേഷം ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് റിങ്കു കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ 9 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യക്കായി റിങ്കു കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 69.5 എന്ന ഉയർന്ന ശരാശരി 278 റണ്‍സ് സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളില്‍ വിശ്വസ്തനായി തന്നെ റിങ്കു ലോകകപ്പിലേക്ക് എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular