Saturday, April 20, 2024
HomeKeralaഇനി കിറ്റുമില്ല; ചതിച്ചു ആശാനെ

ഇനി കിറ്റുമില്ല; ചതിച്ചു ആശാനെ

പിണറായി സര്‍ക്കാര്‍ കേരളത്തിനു ചെയ്യുന്ന ഉപകാരങ്ങള്‍ ചില്ലറയല്ല.  മുല്ലപ്പെരിയാര്‍ നിര്‍്മിച്ചില്ലെങ്കിലും  അതിനോടു ആത്മാര്‍ഥതയില്ലെങ്കിലും  റെ റെയില്‍ നിര്‍മിച്ചു കമ്മീഷനടിക്കാന്‍ ഓടി നടക്കുകയാണ്. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍വില കുറച്ചെങ്കിലും കേരളം മാത്രം കുറയ്ക്കില്ല. ഇനിയും കേന്ദ്രം കുറയ്ക്കണമെന്നാണ് ധനകാര്യമന്ത്രി പറയുന്നത്. ഇതാ ഇപ്പോള്‍ വോട്ടു കിട്ടാന്‍ കിറ്റുമായി ഇറങ്ങിയവര്‍അതും ഉപേക്ഷിച്ച രീതിയാണ്.

റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈക്കോയില്‍ വില വര്‍ധിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular