Saturday, July 27, 2024
HomeKeralaഅച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ

അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണിത്.

നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കളില്‍ മൂന്നുപേരും അച്ഛനു പിന്നാലെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഒപ്പം യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമുമൊക്കെയായി ഫാഷൻ, ലൈഫ്സ്റ്റൈല്‍, ട്രാവല്‍ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ഈ പെണ്‍കുട്ടികളെല്ലാം തന്നെ. അഹാദിഷിക എന്നാണ് ഈ സഹോദരിമാർക്ക് ആരാധകർക്കിടയിലെ വിളിപ്പേര്.

ഇപ്പോഴിതാ, ഈ സഹോദരിമാരുടെ ആസ്തിയും വരുമാനകണക്കുകളുമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. കൊല്ലത്തുനിന്നും എന്ഡിഎ സ്ഥാനാര്ഥിയായി കൃഷ്ണകുമാർ മത്സരിക്കുന്നുണ്ട്. അതിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തില് ആണ് കുടുംബാംഗങ്ങളുടെ വരുമാനവിവരങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ഉള്ളത്.

കൃഷ്ണകുമാറിന്റെ വാർഷിക വരുമാനം 10.46 ലക്ഷം രൂപ എന്നാണ് സത്യവാങ്മൂലത്തില് കാണിച്ചിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയ്ക്ക് 2.10 ലക്ഷവും മക്കള്‍ക്ക് നാലുപേർക്കും കൂടി 1.03 കോടി രൂപയുമാണ് വാർഷികവരുമാനമായി കാണിച്ചത്. 1.6 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും കൃഷ്ണകുമാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിക്ഷേപമായി കാണിച്ചിരിക്കുന്നത്, 14.54 ലക്ഷം രൂപയാണ്. ഭാര്യയ്ക്ക് 72.23 ലക്ഷവും മക്കള്‍ക്ക് 3.91 കോടിയുടെ നിക്ഷേപവും കാണിച്ചിരിക്കുന്നു.

സ്വർണത്തിന്റെ കണക്കെടുക്കുമ്ബോള്‍, കൃഷ്ണകുമാറിന്റെ കൈവശം ആറര പവനും സിന്ധു കൃഷ്ണയ്ക്ക് 60 പവൻ സ്വർണ്ണവും 360 ഗ്രാം വജ്രവും കാണിക്കുന്നു. മക്കളുടെ കൈവശം 30 പവൻ സ്വർണ്ണമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില് പറയുന്നു.

വരുമാനത്തിന്റെ പ്രധാന സോഴ്സ് യൂട്യൂബ്

കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും യൂട്യൂബില്‍ സ്വന്തമായ ചാനലുകളുണ്ട്. അഹാനയാണ് യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്. 1.3 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് അഹാനയ്ക്കുള്ളത്. ദിയയ്ക്ക് എട്ടുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും ഇഷാനിയ്ക്കും ഹൻസികയ്ക്കും ആറുലക്ഷം സബ്സ്ക്രൈബേഴ്സുമാണ് യൂട്യൂബില്‍ ഉള്ളത്. സിന്ധു കൃഷ്ണയ്ക്ക് നാലു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. കൃഷ്ണകുമാറിനാവട്ടെ ഒന്നര ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും.

അച്ഛനേക്കാള്‍ വരുമാനം മക്കള്‍ക്കുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 2023-2024 സാമ്ബത്തിക വർഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയാണ്. അതേസമയം, ദിയയുടെ വരുമാനം 13,30,129 രൂപയാണ്. ഇഷാനിയുടേത് 26, 43,370 എന്നാണ് വാർഷികവരുമാനമായി കാണിച്ചിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular