Saturday, May 4, 2024
HomeKeralaമസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി

മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി

മസാലബോണ്ട് കേസില് തോമസ് ഐസക്കിന് ആശ്വാസം. തിരഞ്ഞെടുപ്പ് കാലത്ത് ഐസക്കിനെ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു.

കേസില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ ഹാജരാവാൻ ഐസക്കിന് തിയതി തീരുമാനിക്കാമെന്ന ഇ.ഡിയുടെ നിർദേശം ജസ്റ്റിസ് ടി.ആർ. രവി നിരസിച്ചു. ഇ.ഡിക്ക് മുന്നില്‍ ഹാജരാവാൻ താൻ ബാധ്യസ്ഥനല്ലെന്ന ഐസക്കിൻ്റെ വാദത്തിനൊപ്പമാണ് കോടതിയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് ഐസക്കിനെ വിളിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഹര്ജിക്കാരന് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഹര്ജിക്കാരനെ ഇപ്പോള് ശല്യം ചെയ്യുന്നത് ഉചിതമാവില്ലെന്ന് കോടതി വ്യക്തമാക്കി. മസാല ബോണ്ട് വഴി സമാഹരിച്ച പണം ക്രമരഹിതമായി ചെലവഴിച്ചെന്ന ആരോപണം കോടതിയെ ഇ.ഡി. ബോധ്യപ്പെടുത്തമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.

ഇ.ഡി. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കോടതി കൂടുതല് വിശദീകരണം വേണ്ടതുണ്ടെന്ന് പരാമർശിച്ചു. രേഖകളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നില്ലെന്നും കേസിനെക്കുറിച്ച്‌ കൂടുതല് പരാമര്ശിക്കുന്നത് ഇപ്പോള് ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി. ഹാജരാകാന് സൗകര്യപ്രദമായ തിയതി ഐസക്കിന് തീരുമാനിക്കാമെന്ന ഇ.ഡി. നിര്ദേശം കോടതി തള്ളി. കേസ് മെയ് 22ന് പരിഗണിക്കാൻ മാറ്റി.

തൃശ്ശൂരില്‍ താമര വിരിയും, കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേർ ബിജെപിയിലെത്തും: പത്മജ വേണുഗോപാല്‍

തൃശ്ശൂരില്‍ സഹോദരനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ തോല്‍ക്കുമെന്ന് പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിക്ക് തൃശ്ശൂരിലുള്ളത് വലിയ സ്വീകാര്യതയാണുള്ളതെന്നും അതിലൂടെ അദ്ദേഹം കെ മുരളീധരനെ പരാജയപ്പെടുത്തുമെന്നും പത്മജ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തൃശ്ശൂർ മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർക്കിടയില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമാകും വലിയ രീതിയില്‍ ബിജെപിയിലേക്കുള്ള ഈ ഒഴുക്കുണ്ടാകുക. തൃശ്ശൂരില്‍ തന്നെ ഒറ്റിയവർ മുരളീധരനേയും ചതിക്കാനായി കൂടെ കൂടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അവസാന വിജയം സുരേഷ് ഗോപിക്ക് തന്നെയായിരിക്കുമെന്നും പത്മജ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular