Saturday, July 27, 2024
HomeEuropeപ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു. 94 വയസായിരുന്നു. 1964ല്‍ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്‌സ് ബോസോണ്‍ എന്ന സങ്കല്‍പം മുന്നോട്ടുവച്ചത്.

യുക്തിവാദിയായ ഹിഗ്ഗ്‌സ്, ഹിഗ്‌സ് ബോസോണ്‍ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു. ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഫ്രാങ്കോയ്‌സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.

RELATED ARTICLES

STORIES

Most Popular