Saturday, July 27, 2024
HomeKeralaകസ്റ്റമേഴ്‌സ് ആവശ്യപ്പെട്ടാല്‍ സാധനവുമായി ദേവി പ്രത്യക്ഷപ്പെടും, കുത്തിപ്പൊടിയും ചില്ലറക്കാരനല്ല

കസ്റ്റമേഴ്‌സ് ആവശ്യപ്പെട്ടാല്‍ സാധനവുമായി ദേവി പ്രത്യക്ഷപ്പെടും, കുത്തിപ്പൊടിയും ചില്ലറക്കാരനല്ല

പാലക്കാട്: വീട് കേന്ദ്രീകരിച്ച്‌ മദ്യവില്പന നടത്തിയിരുന്ന വനിത അറസ്റ്റിലായി. ചിറ്റൂർ പട്ടഞ്ചേരി വണ്ടിതാവളം പാറമേട് സ്വദേശി ഹരിദാസിന്റെ ഭാര്യ ദേവി ആണ് അറസ്റ്റിലായത്.

ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹനും സംഘവുമാണ് കേസെടുത്തത്. പ്രതിയുടെ ഭർത്താവ് ഹരിദാസിനെതിരെയും അനധികൃത വില്പനയ്ക്ക് മദ്യം സൂക്ഷിച്ചതിന് നിരവധി കേസുകള്‍ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ, ഗോപകുമാരൻ,രമേഷ് കുമാർ, രതീഷ്, ജോസ് പ്രകാശ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പ്രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇലക്ഷൻ സ്‌പെഷ്യല്‍ ഡ്രൈവില്‍ കഞ്ചാവും എംഡിഎയും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കൊല്ലത്തും ആലപ്പുഴയിലുമായി രണ്ടുപേർ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളിയില്‍ എംഡിഎയും കഞ്ചാവും വില്പന നടത്തിവന്നയാളെയാണ് എക്സൈസ് പിടികൂടിയത്. തഴവാ പുലിയൂർ വഞ്ചിഭാഗത്ത് നടത്തിയ പരിശോധനയില്‍ ‘കുത്തിപ്പൊടി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന റമീസ് അറസ്റ്റിലായി. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അജിത്കുമാർ, എബിമോൻ കെ വി, ഐ ബി പ്രിവന്റീവ് ഓഫീസർ മനു, സിവില്‍ എക്സൈസ് ഓഫീസർമാരായ സഫേഴ്സ്സണ്‍, അൻഷാദ്, അഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ശ്രീപ്രിയ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ മൻസൂർ പി എം എന്നിവർ പങ്കെടുത്തു.

ആലപ്പുഴയില്‍ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 1.6 കിലോഗ്രാം കഞ്ചാവ് സഹിതം സച്ചിൻ സുരേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. സ്‌പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ മഹേഷ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രസന്നൻ, പി.ഒ. റെനി, ഓംകാർനാഥ്, സി.ഇ.ഒ . ദിലീഷ് , രംജിത്ത്,സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

RELATED ARTICLES

STORIES

Most Popular