Tuesday, May 21, 2024
HomeAsiaവടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാര്‍ഗം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ച്‌ യു.എ.ഇ

വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാര്‍ഗം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ച്‌ യു.എ.ഇ

ദുബൈ : വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ച്‌ യു.എ.ഇ. 370 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ട്രക്കുകളില്‍ എത്തിച്ചത്.

യു.എ.ഇയുടെ ഷിവറസ് കനൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് 17 ട്രക്കുകള്‍ ഇന്ന് ഖറം അബൂ സലീം അതിർത്തി കടന്ന് വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ചത്.

ആദ്യമായാണ് വടക്കൻ ഗസ്സയിലേക്ക് റോഡ് മാർഗം ദുരിതാശ്വാസമെത്തിക്കാൻ സാധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ 370 ടണ്‍ ഉല്‍പന്നങ്ങള്‍ ട്രക്കുകളിലുണ്ടായിരുന്നു. റമദാനില്‍ ഇതുവരെ 2,102 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിവിധ മാർഗങ്ങളിലായി ഗസ്സയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. റമദാനില്‍ ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular