Saturday, July 27, 2024
HomeUSAതെറ്റായ പരിശോധനാഫലം; രണ്ടു മില്യൻ കോവിഡ് പരിശോധന കിറ്റുകൾ പിൻവലിക്കുന്നു

തെറ്റായ പരിശോധനാഫലം; രണ്ടു മില്യൻ കോവിഡ് പരിശോധന കിറ്റുകൾ പിൻവലിക്കുന്നു

വാഷിങ്ടൻ ഡി സി ∙ കോവിഡ് പരിശോധന വീട്ടിൽ നടത്തുന്നതിനായി ബൈഡൻ ഭരണകൂടം അനുമതി നൽകിയ അറ്റ് ഹോം കോവിഡ് ടെസ്റ്റ് കിറ്റുകൾ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പിൻവലിച്ചു. 2.2 മില്യൻ അറ്റ് ഹോം കോവിഡ് ടെസ്റ്റ് കിറ്റുകൾ ആണ് പിൻവലിച്ചത്.

പ്രതീക്ഷിച്ചതിലേറെ തെറ്റായ ഫലങ്ങളാണ് ടെസ്റ്റ് കിറ്റുകൾ നൽകിയതെന്ന് എഫ്ഡിഎ കണ്ടെത്തിയിരുന്നു. കാര്യമായ പാർശ്വഫലങ്ങളോ, നീഡിൽ ഉപയോഗമോ ഇല്ലാതെ കോവിഡ് ടെസ്റ്റ് വീടുകളിൽ നടത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചെടുക്കുന്ന കമ്പനികൾക്ക് 231.8 മില്യൻ ഡോളറിന്റെ സാമ്പത്തിക അനുകൂല്യങ്ങളാണ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞമാസം 200,000 കിറ്റുകൾ പിൻവലിച്ചതിനു പുറമെയാണ് കഴിഞ്ഞ വാരാന്ത്യം 2.2 മില്യൻ കിറ്റുകൾ കൂടി പിൻവലിച്ചിരിക്കുന്നത്. കിറ്റ്  ഉപയോഗിച്ചു പരിശോധന നടത്തിയ പലരിലും പോസിറ്റീവ് ഫലം കണ്ടതിനെ തുടർന്ന് പലർക്കും തൊഴിൽ സ്ഥാപനത്തിൽ പോലും പ്രവേശിക്കുന്നതിനു അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഈ പരിശോധന ഫലങ്ങൾ പിന്നീടു തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

RELATED ARTICLES

STORIES

Most Popular