Friday, April 19, 2024
HomeIndiaആമസോൺ ഓൺലൈൻ കഞ്ചാവ് വിൽപ്പന; കേസുമായി സഹകരിച്ചില്ലെങ്കിൽ നടപടി; താക്കീത് നൽകി മദ്ധ്യപ്രദേശ് സർക്കാർ

ആമസോൺ ഓൺലൈൻ കഞ്ചാവ് വിൽപ്പന; കേസുമായി സഹകരിച്ചില്ലെങ്കിൽ നടപടി; താക്കീത് നൽകി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ തീരുമാനം കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ. കേസിൽ സഹകരിച്ചില്ലെങ്കിൽ ആമസോണിന്റെ മാനേജിംഗ് ഡയറക്ടർക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മദ്ധ്യപ്രദേശ് സർക്കാർ മുന്നറിയിപ്പ് നൽകി. അന്വേഷണവുമായി സഹകരിക്കാൻ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.

കഞ്ചാവ് കടത്താൻ ആമസോൺ ഉപയോഗിച്ചു എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരെ വിളിച്ചെങ്കിലും അവർ സഹകരിക്കുന്നില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ആമസോൺ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശാഖപട്ടണത്ത് നിന്ന് ആമസോൺ വഴി കഞ്ചാവ് എത്തിക്കുകയും പണം നേരിട്ട് നൽകുകയും ചെയ്യുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ കഴിഞ്ഞയാഴ്ചയാണ് മദ്ധ്യപ്രദേശ് പോലീസ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് പായ്‌ക്ക് ചെയ്ത് മധുര തുളസി എന്ന പേരിൽ കടത്തിവിടുകയായിരുന്നു. ആമസോൺ വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്ത ശേഷം 12 ഇടങ്ങളിലാണ് കഞ്ചാവ് വിതരണം ചെയ്തത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സംബന്ധിച്ച് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ബാധകമല്ല. എന്നാൽ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി ആയുധങ്ങൾ പോലും വിതരണം ചെയ്യാൻ കഴിയുമെന്ന് നരോത്തം മിശ്ര കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular