Saturday, July 27, 2024
HomeKeralaകേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: രാഹുല്‍ ഗാന്ധി

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: രാഹുല്‍ ഗാന്ധി

യനാട്: ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ സങ്കല്‍പമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന റോഡ് ഷോയ്ക്കിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണ്.

ഇന്ത്യ ഒരു പൂച്ചെണ്ട് പോലെയാണ്. അതില്‍ എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ. എന്നാല്‍ ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലര്‍ പറയുന്നത്.

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചു. രണ്ടിടത്തും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചത്തുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നിലമ്ബൂര്‍ റെയില്‍വെ സ്‌റ്റേഷന്‍റെ വികസനം യാഥാര്‍ഥ്യമാക്കും. വയനാട് മെഡിക്കല്‍ കോളജ് പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന് മിനിറ്റുകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് താന്‍ പല തവണ കത്തെഴുതി. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ തയാറാകുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

RELATED ARTICLES

STORIES

Most Popular