Friday, July 26, 2024
HomeUSAഇന്ത്യ അമേരിക്കയുടെ ഏറ്റവും തന്ത്രപരമായ പങ്കാളി; ഭാവിയിലും ഈ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്നാണ്...

ഇന്ത്യ അമേരിക്കയുടെ ഏറ്റവും തന്ത്രപരമായ പങ്കാളി; ഭാവിയിലും ഈ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാത്യു മില്ലര്‍

വാഷിംഗ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ഏറ്റവും തന്ത്രപരമായ പങ്കാളിയാണെന്ന പ്രശംസയുമായി ബൈഡൻ ഭരണകൂടം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുപോലെ മാറ്റങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നടത്തിയ ചില വിമര്‍ശനാത്മക പ്രതികരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാത്യു മില്ലർ. ഇന്ത്യ ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമാണെന്നും, ഇന്ത്യയുമായി നല്ല ബന്ധം തുടർന്ന് കൊണ്ടുപോകാനാണ് തങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും മാത്യു മില്ലർ പറയുന്നു.

” ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കയുടെ ഏറ്റവും തന്ത്രപരമായ പങ്കാളി കൂടിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നു കൊണ്ടിരിക്കുകയാണ്. ഭാവിയിലും അത് അങ്ങനെ തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തെ അമേരിക്ക പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും” മാത്യു മില്ലർ പറയുന്നു.

ഖാലിസ്ഥാൻ വിഷയത്തിലും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും അമേരിക്ക പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് നടത്തിയ അഭിപ്രായത്തോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ ഒരു രീതിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചില്ലെന്നാണ് മാത്യു മില്ലർ വ്യക്തമാക്കിയത്.

RELATED ARTICLES

STORIES

Most Popular