Wednesday, April 24, 2024
HomeKeralaപിബിക്ക് വെറേ വഴിയില്ല ; പിണറായി പറഞ്ഞു കണ്ണൂര്‍

പിബിക്ക് വെറേ വഴിയില്ല ; പിണറായി പറഞ്ഞു കണ്ണൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തുന്നതിനു പിന്നില്‍ പിണറായി വിജയന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌നടത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ത്രിപുരയിലും പശ്ചിമബംഗാളിലും ഡല്‍ഹിയിലും സാധിക്കാത്ത അവസ്ഥയാണ്. ആളും അര്‍ഥവുമില്ലാതെ പാര്‍ട്ടി വിഷമിക്കുകയാണ്.അങ്ങനെ പിബി ആഗ്രഹിച്ചപ്പോള്‍ അവരുടെ മുന്നില്‍ ഒരുവഴിയുണ്ടായിരുന്നുള്ളൂ. തുടര്‍ഭരണത്തിലൂടെ പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ നേടിയിരിക്കുന്ന പിണറായിയുടെ മുന്നില്‍ അപേക്ഷ വച്ചാണ് സമ്മതിപ്പിച്ചത്. പിബിയുടെ അപേക്ഷ പിണറായി കേട്ടുവെന്നും കണ്ണൂര്‍ നിശചയിച്ചുവെന്നുമാണ് കഥ ഇറങ്ങിയിരിക്കുന്നത്.

എസ് രാമചന്ദ്രന്‍നായര്‍ സിപിഎമ്മിന്റെ അടുത്ത അഖിലേന്ത്യാ സെക്രട്ടറിയാകുമെന്നും കേള്‍ക്കുന്നു. അതും പിണറായി വിജയന്റെ ആശീര്‍വാദത്തോടെ മാത്രം. മലയാളിയെ സെക്രട്ടറിയാക്കാനുള്ള നീക്കമൊന്നും പിബിയുടെ പരിഗണനയില്‍ ഇല്ലെങ്കിലും കോടിയേരിയും എസ്ആറും ശക്തമായി മുന്നിലുണ്ട്. ഇതില്‍ ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എസ്ആറിനു സാധ്യതയുണ്ടെങ്കിലും പിണറായിയുടെയും കേരളത്തിന്റെയും പിന്തുണയാണ് പ്രാധാന്യം നല്കുന്നത്.

ഇതിനിടയില്‍ സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള നീക്കം വൈകി വന്ന വിവേകമാണെന്നു പാര്‍ട്ടിക്കാര്‍ പോലും പറയുന്നു. എപ്പോഴും പിന്തിരിപ്പന്‍മാരായി നില്‍ക്കുന്ന സിപിഎമ്മിനു തിരിച്ചടിയായതു പശ്ചിമബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയാണ്. ഇവിടെ പിന്തിരിപ്പന്‍മാരായി നിന്നാല്‍ തീരുമെന്നറിയാവുന്ന പശ്ചിമബംഗാള്‍ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം മാറ്റുന്നത്. ഏതായാലും കേരളത്തില്‍ കംപ്യൂട്ടറിനെതിരേ കരിങ്കൊടി കാണിച്ചവര്‍ കംപ്യൂട്ടറില്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്.
പിണറായി വിജയന്റെ അയ്യത ഇഷ്ടപ്പെടാത്തവര്‍ ലാവ്‌ലിന്‍ കേസില്‍ പിണറായികുടുങ്ങുമെന്നു വിശ്വസിച്ചു കാത്തിരിക്കുകയാണ്.ഏതായാലും ഇപ്പോഴും പിബിയിലും കേമന്‍ പിണറായിവിജയന്‍ തന്നെയാണ്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular