Saturday, July 27, 2024
HomeKeralaമാസപ്പടി കേസില്‍ മൂന്നൂ സിഎംആര്‍എല്‍ ജീവനക്കാരെ രാത്രി മുഴുവന്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്

മാസപ്പടി കേസില്‍ മൂന്നൂ സിഎംആര്‍എല്‍ ജീവനക്കാരെ രാത്രി മുഴുവന്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു.

കമ്ബനി സിഎഫ്‌ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയത്.

ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഇന്നലെ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയിച്ച്‌ മറുപടി നല്‍കിയെന്നാണ് വിവരം.

RELATED ARTICLES

STORIES

Most Popular