Saturday, July 27, 2024
HomeKeralaസംസ്ഥാനത്ത് സ്വര്‍ണവില 54,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില 54,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 54,000 രൂപയും കടന്ന് സ്വര്‍ണവില കുതിക്കുകയാണ്.

ഇന്ന് പവന് 720 രൂപ വര്‍ധിച്ച്‌ 54,360 രൂപയായി. ഗ്രാമിന് 90 രൂപ ഉയര്‍ന്ന് 6,795 രൂപയായി.

മാര്‍ച്ച്‌ 29നാണ് പവന് 50,000 രൂപ കടന്നത്. ഇന്നലെ പവന് 440 രൂപ വര്‍ധിച്ച്‌ പവന് 53,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്.

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതാണ് സ്വര്‍ണവില ഉയരാനുള്ള കാരണം. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

STORIES

Most Popular