Tuesday, April 30, 2024
HomeKeralaവീണ്ടും ഞെട്ടിച്ച്‌ മഞ്ഞുമ്മല്‍ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം

വീണ്ടും ഞെട്ടിച്ച്‌ മഞ്ഞുമ്മല്‍ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം

ലയാള സിനിമയ്‌ക്ക് നിരവധി ചരിത്ര നേട്ടങ്ങള്‍ സമ്മാനിച്ച വർഷമാണ് 2024. പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ മഞ്ഞുമ്മല്‍ ബോയ്സ് വലിയ രീതിയില്‍ ച‍ർച്ചയായിരുന്നു.

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്ന് സംവിധായകനായ ചിദംബരം തന്നെ പ്രതികരിച്ചിട്ടുണ്ട്. ബോക്സോഫീസില്‍ 200 കോടി നേടുന്ന ആദ്യ മലയാള ചിത്രം കൂടിയായിരു്നനു മഞ്ഞുമ്മല്‍ ബോയ്സ്.

മലയാള സിനിമാ മേഖലയ്‌ക്ക് തന്നെ അഭിമാനമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിന്റെ മറ്റൊരു നേട്ടമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. തെന്നിന്ത്യയില്‍ നിന്ന് 10 കോടി കളക്ഷനില്‍ കൂടുതല്‍ നേടിയ ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും മഞ്ഞുമ്മല്‍ സ്വന്തമാക്കി.

രജനികാന്ത് നായകനായ തമിഴ് ചിത്രം എന്തിരാനാണ് നേരത്തെ തെന്നിന്ത്യയില്‍ നിന്ന് ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. പിന്നീട് തെലുങ്കില്‍ നിന്ന് പ്രഭാസിന്റെ ബാഹുബലിയും കന്നഡയില്‍ നിന്ന് കെജിഎഫും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഈ പട്ടികയിലേക്കാണ് മലയാളത്തില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്സും ഇടംപിടിച്ചിരിക്കുന്നത്.

കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളു‌ടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ തുടങ്ങിയ യുവതാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സായി ചിത്രത്തിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular