Tuesday, April 30, 2024
Homehealthബ്രെയിന്‍ ട്യൂമര്‍ എങ്ങനെ തിരിച്ചറിയാം

ബ്രെയിന്‍ ട്യൂമര്‍ എങ്ങനെ തിരിച്ചറിയാം

കോശങ്ങള്‍ നിര്‍മ്മിക്കുകയും കേടുവന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനു വിപരീതമായി ശരീരത്തിന് ആവശ്യമില്ലാത്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുകയും ഇതിന്റെ വളര്‍ച്ചയെയുമാണ് മുഴ എന്നു പറയുന്നത്.

ക്യാന്‍സര്‍ ആയ മുഴകള്‍ പെട്ടെന്ന് തന്നെ മറ്റു ശരീരഭാഗങ്ങളില്‍പടരുകയും ചികില്‍സിച്ചു ഭേദമാക്കിയതിനു ശേഷം വീണ്ടും വരാന്‍ സാധ്യത കൂടുതലുള്ളതുമാണ്.

ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങള്‍:

ബ്രെയിന്‍ ട്യൂമര്‍ മൂലം സ്ഥിരമായി നിലനില്‍ക്കുന്ന ചെറിയ തലവേദന ഉണ്ടാകും. ചില സമയത്ത് ഇത് നാഡിമിടിപ്പ് വർധിപ്പിക്കുന്നതിനും കാരണമാകും. എന്നാല്‍ കഠിനമായ വേദന സാധാരണമല്ല. ചുമ, തുമ്മല്‍ എന്നിവ ഉണ്ടാകുമ്ബോഴും കഠിനമായ ശാരീരിക അധ്വാനം ചെയ്യുമ്ബോഴും തലവേദന കഠിനമാകും. ഇവയെല്ലാം തലച്ചോറിലെ പ്രഷര്‍ വർധിപ്പിക്കുന്നതാണ്. രാത്രിയില്‍ തലവേദന കലശലാവുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.

പ്രഷര്‍ വര്‍ദ്ധിക്കുമ്ബോള്‍ മനം മറിയുകയും രാവിലെകളില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. പെട്ടന്ന് ശാരീരിക നില മാറുമ്ബോഴും പ്രശ്‌നം കൂടുതല്‍ വഷളാവും. ഉദാഹരണത്തിന് കിടക്കുകയോ, ഇരിക്കുകയോ ചെയ്തിട്ട് പെട്ടെന്ന് എഴുന്നേല്‍ക്കുമ്ബോള്‍ ഇത് തോന്നാം.

ഉറക്കം തൂങ്ങലാണ് മറ്റൊരു ലക്ഷണം. തലയോട്ടിയിലെ പ്രഷര്‍ വര്‍ദ്ധിക്കുമ്ബോഴാണ് ഉറക്കം തൂങ്ങുക. കൂടുതലായി ഉറക്കം ഉണ്ടാകുമ്ബോഴും പകല്‍ സാധാരണമല്ലാതെ ഉറക്കം തൂങ്ങല്‍ വരുമ്ബോഴും അത് സ്വഭാവികമല്ലായെന്ന് മനസിലാക്കാം.

തലയോട്ടിയില്‍ പ്രഷര്‍ വർധിക്കുമ്ബോള്‍ കാഴ്ചക്ക് മങ്ങല്‍, ടണല്‍ വിഷന്‍, രൂപങ്ങള്‍ ഒഴുകി നടക്കുന്നത് പോലുള്ള കാഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത് ആശയക്കുഴപ്പവും ബാലന്‍സ് നഷ്ടപ്പെടാനും ഇടയാക്കും. അകാരണമായ ഭയം, അപരിചിത ഗന്ധങ്ങള്‍ അനുഭവപ്പെടല്‍, ബോധം നഷ്ടപ്പെടല്‍, സംസാരിക്കാൻ പ്രയാസം, ഓര്‍മ്മക്കുറവ് മുതലായവയും അനുഭവപ്പെടാം.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം. രോഗി ഇത് ആദ്യം തിരിച്ചറിയണമെന്നില്ല. നേത്ര പരിശോധനക്കിടയിലാവും ഇത് മനസിലാവുക. ചില അവസരങ്ങളില്‍ ബ്രെയിന്‍ ട്യൂമര്‍ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കും. തലച്ചോറിലെ സെറിബ്രല്‍ മേഖലയിലെ ട്യൂമര്‍ ബാധയാണ് ഇതിന് കാരണമാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular