Saturday, July 27, 2024
HomeIndiaഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുത്തുന്നു - നിതിൻ ഗഡ്കരി

ഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുത്തുന്നു – നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി.

ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“ഭരണഘടനയുടെ അടിസ്ഥാന ഘടനയും സവിശേഷതകളും മാറ്റാൻ കഴിയില്ല. കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ ഒരുഭാഗവും, മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭേദഗതിക്ക് അതീതമല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതിലൂടെ ദലിത് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും അട്ടിമറിക്കുകയാണ്,”ഗഡ്കരി പറഞ്ഞു.

കോണ്‍ഗ്രസിന് ഇത്തരം വ്യാജ പ്രചരണങ്ങള്‍ കൊണ്ട് നേട്ടമുണ്ടാകില്ല. കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമാണെന്നും ഇക്കുറി തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സീറ്റ് നില വർധിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

STORIES

Most Popular