Saturday, July 27, 2024
HomeIndia300 കടത്തുകയാണ് അടുത്ത ലക്ഷ്യം: ട്രാവിസ് ഹെഡ്

300 കടത്തുകയാണ് അടുത്ത ലക്ഷ്യം: ട്രാവിസ് ഹെഡ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലില്‍ ആദ്യ രണ്ട് സ്ഥാനവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്.

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മൂന്നിന് 287 റണ്‍സും മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നിന് 277 റണ്‍സും സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടി. ഈ സീസണിലാണ് രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്. എന്നാല്‍ ടീം ടോട്ടല്‍ 300 കടത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പറയുകയാണ് സണ്‍റൈസേഴ്‌സ് താരം ട്രാവിസ് ഹെഡ്.

ഇത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇത്തരത്തിലൊരു ലക്ഷ്യം മുന്നിലുള്ളത് നല്ലതാണ്. അതുവഴി മികച്ച ടീം ടോട്ടലിലേക്ക് ഏത് മത്സരത്തിലും എത്താന്‍ സാധിക്കുമെന്നും ട്രാവിസ് ഹെഡ് വ്യക്തമാക്കി.തങ്ങളുടെ ടോട്ടലിന് മുമ്ബ് മൂന്ന് എന്ന സഖ്യ വരണം. അതിന് ആവശ്യമായ താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഹെന്റിച്ച്‌ ക്ലാസന്‍, അബ്ദുള്‍ സമദ്, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ സണ്‍റൈസേഴ്‌സ് മധ്യനിരയിലുണ്ട്. അതുകൊണ്ട് കഴിയാവുന്ന അത്ര റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് സണ്‍റൈസേഴ്‌സ് ടീമിന്റെ ശ്രമമെന്ന് ഹെഡ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular