Saturday, July 27, 2024
HomeEntertainmentലോകസുന്ദരികളെ വെല്ലാൻ എഐ സുന്ദരികള്‍; ലോകത്തിലെ ആദ്യ മിസ് എഐ മത്സരം ഈ മാസം അവസാനം

ലോകസുന്ദരികളെ വെല്ലാൻ എഐ സുന്ദരികള്‍; ലോകത്തിലെ ആദ്യ മിസ് എഐ മത്സരം ഈ മാസം അവസാനം

സൗന്ദര്യ മത്സരങ്ങള്‍ പലതും നാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. മിസ് കേരള, മിസ് ഇന്ത്യ, മിസ് യൂണിവേഴ്‌സ് അങ്ങനെ എത്രയെത്ര മത്സരങ്ങള്‍!

ഐശ്വര്യ റായ്, സുസ്മിത സെൻ മുതല്‍ ഹർനാസ് സന്ധു വരെ.. ഇന്ത്യക്കാരെ അഭിമാനം കൊള്ളിച്ച്‌ ലോകസുന്ദരി പട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികള്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ സാങ്കേതികവിദ്യകള്‍ പുരോഗമിച്ചിരിക്കുന്നു. മനുഷ്യരെ വെല്ലുന്ന എഐ സാങ്കേതികവിദ്യയുള്ളപ്പോള്‍ മിക്കതിനും മനുഷ്യരെന്തിന് എന്ന ചോദ്യം ഇപ്പോള്‍ ഉയർന്നു വരുന്നു. മനുഷ്യരെ വെല്ലുന്ന എഐ സാങ്കേതികവിദ്യയാണ് ഇപ്പോള്‍ താരം.

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വാർത്താ അവതാരകർ പോലും നമ്മെ അമ്ബരപ്പിക്കുന്ന കാലമാണിത്. എന്നാല്‍ ആർട്ടിഫിഷല്‍ ഇന്റലിജൻസില്‍ (എഐ) നിർമിച്ച മോഡലുകള്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ് വേള്‍ഡ് എഐ ക്രിയേറ്റർ അവാർഡ്സ്. മികച്ച എഐ ഇൻഫ്ളുവൻസറെയും മത്സരത്തില്‍ തെരഞ്ഞെടുക്കും. ലോകത്തെ ആദ്യ എഐ സൗന്ദര്യ മത്സരമാണിതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ടെക്‌നിക്കല്‍ സ്‌കില്‍സ്, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മിസ് എഐയെ തെരഞ്ഞെടുക്കുക. ഇതിനുപുറമെ സമൂഹമാദ്ധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സുള്ളതും ആരാധകർ കൂടുതലുള്ളതുമായ എഐയെയായിരിക്കും മികച്ച എഐ ഇൻഫ്‌ളുവൻസറായി തെരഞ്ഞെടുക്കുക.

ഇതിനുപുറമെ കിടിലൻ സമ്മാന തുകയും വിജയികള്‍ക്കായി കാത്തുവച്ചിട്ടുണ്ട്. 5,000 യുഎസ് ഡോളറാണ് വിജയിക്ക് ലഭിക്കുക. ഈ തുക എഐ മോഡലിനെ നിർമ്മിച്ച വ്യക്തിക്ക് കമ്ബനി കൈമാറും. ഈ മാസം അവസാനമായിരിക്കും മത്സരം. മെയ് പത്തിന് വിജയികളെയും പ്രഖ്യാപിക്കും.

RELATED ARTICLES

STORIES

Most Popular