Saturday, July 27, 2024
HomeKeralaബിജെപിയെ പേടിച്ച്‌ സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ഫാസിസത്തെ നേരിടും; എംവി...

ബിജെപിയെ പേടിച്ച്‌ സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ഫാസിസത്തെ നേരിടും; എംവി ഗോവിന്ദൻ

ലപ്പുഴ: ബിജെപിയെ പേടിച്ച്‌ സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്ത കോണ്‍ഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ പറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യം.

എഎം ആരിഫ് വിജയിക്കുന്നത്തോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ ലഭിക്കും, ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല.

കേരളത്തില്‍ പോലും ഉന്നത നേതാക്കളുടെ മക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ദിവസേന കാണുന്നത്. കേരളത്തില്‍ എത്തിയിട്ട് രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച്‌ ഒരു വാക്ക് പോലും സംസാരിച്ചില്ല. ഇലക്ടറല്‍ ബോണ്ട്‌ വഴിയുള്ള കൊള്ളയടിക്കലില്‍ കോണ്‍ഗ്രസും പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്‌എസുകാരന്റെ നിലവാരം മാത്രമെ ഇല്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് എംവി ഗോവിന്ദൻ ആലപ്പുഴയില്‍ വന്നത്. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലാണ് ഇടതുമുന്നണിയുടെ സിറ്റിങ് എംപി എഎം ആരിഫിനെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്. കെസി വേണുഗോപാല്‍ ജയിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെക്കേണ്ട സാഹചര്യമാണ്. അങ്ങനെ വന്നാല്‍ നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസിന് എംപിയെ രാജ്യസഭയിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നതാണ് മണ്ഡലത്തില്‍ ഇടതുമുന്നണി എടുത്തുകാട്ടുന്ന പ്രധാന വിമര്‍ശനം.

RELATED ARTICLES

STORIES

Most Popular