Wednesday, May 1, 2024
HomeIndiaഅടിവാരത്ത് നിന്ന് രക്ഷപ്പെട്ട് ഡല്‍ഹി; ഇനി പ്ലേ ഓഫ് സ്വപ്‌നം കാണാം, സാധ്യതകള്‍ ഇങ്ങനെ

അടിവാരത്ത് നിന്ന് രക്ഷപ്പെട്ട് ഡല്‍ഹി; ഇനി പ്ലേ ഓഫ് സ്വപ്‌നം കാണാം, സാധ്യതകള്‍ ഇങ്ങനെ

ബുധനാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചതോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.

ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുണ്ടായിരുന്ന ഡല്‍ഹി അവസാന സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന രണ്ട് കളികളിലും ജയിച്ചതോടെയാണ് ഡല്‍ഹി മുന്നേറിയത്. നിലവില്‍ ഏഴ് കളികളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയന്റാണ് ഡല്‍ഹിക്കുള്ളത്.

തുടര്‍ച്ചയായ രണ്ടാം ജയം ഉറപ്പിച്ചതിന് ശേഷം റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ടീം ഈ സീസണില്‍ പ്ലേഓഫ് സ്വപ്‌നം കാണുകയാണ്. എന്നാല്‍ അവസാന നാലിലേക്ക് എത്താനുള്ള വഴി ഡല്‍ഹിക്ക് എളുപ്പമായിരിക്കില്ല. നിലവില്‍, ഏഴ് മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് മൂന്ന് വിജയങ്ങള്‍ (ആറ് പോയിന്റ്) മാത്രമാണുള്ളത്. ഇനി ഏഴ് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്ലേ ഓഫിലേക്ക് കുറഞ്ഞത് നാല് വിജയമെങ്കിലും ആവശ്യമാണ്.

കഴിഞ്ഞ സീസണില്‍ യോഗ്യത നേടിയ നാല് ടീമുകള്‍ക്ക് യഥാക്രമം 20, 17, 17, 16 പോയിന്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് കണക്കിലെടുക്കുമ്ബോള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് ഡല്‍ഹി ക്യാപിറ്റല്‍സിന് കുറഞ്ഞത് 5 വിജയങ്ങളെങ്കിലും വേണ്ടിവന്നേക്കാം. എന്നാലും 2021 ലെ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 14 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ മാത്രം നേടിയതിന് ശേഷം പ്ലേ ഓഫിലെത്തിയിരുന്നു.

ബുധനാഴ്ചത്തെ ജയം ഡല്‍ഹിക്ക് നല്‍കുന്ന ഉത്തേജനം ചെറുതല്ല. കാരണം ഇനി അവര്‍ക്ക് അടുത്തത് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. നിലവില്‍ നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അടുത്ത എതിരാളി. തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സുമായും മുംബൈ ഇന്ത്യന്‍സുമായും ഏറ്റുമുട്ടും. നിലവിലെ സാഹചര്യത്തില്‍ ഈ രണ്ട് ടീമുകളും പോയന്റ് പട്ടികയില്‍ ഡല്‍രഹിത്ത് താഴെയാണ്.

ഈ മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ ഏപ്രില്‍ 28 ഓടെ, 10 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങളുമായി ഡല്‍ഹി ക്യാപിറ്റല്‍സിന് 12 പോയന്റാകും. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ചാല്‍ 16 പോയന്റോട് പ്ലേ ഓഫ് ഉറപ്പിക്കാം. ഒരു ജയമാണ് ലഭിക്കുന്നതെങ്കില്‍ 14 പോയന്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ നെറ്റ് റണ്‍റേറ്റിനേയും മറ്റ് ടീമുകളുടെ ജയപരാജയത്തേയും ആശ്രയിച്ചായിരിക്കും ഡല്‍ഹിയുടെ പ്ലേ ഓഫ് എന്‍ട്രി.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ ആറ് ജയങ്ങളോടെ 12 പോയന്റുള്ള രാജസ്ഥാന്‍ റോയല്‍സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് പോയന്റ് വീതമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അഞ്ചാം സ്ഥാനത്ത്.

ഗുജറാത്ത് ടൈറ്റന്‍സിന് ആറ് പോയന്റുണ്ടെങ്കിലും മോശം റണ്‍റേറ്റ് കാരണം ഡല്‍ഹിക്ക് പിന്നില്‍ ഏഴാം സ്ഥാനത്താണ്. പഞ്ചാബ് കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ് മാത്രമാണ്. ഇവരാണ് യഥാക്രമം എട്ട്, ഒമ്ബത് സ്ഥാനങ്ങളില്‍. പത്താം സ്ഥാനത്ത് ഒരു ജയം മാത്രമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular