Saturday, July 27, 2024
HomeKeralaബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു; വിട പറഞ്ഞത് കളിയാട്ടം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്

ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു; വിട പറഞ്ഞത് കളിയാട്ടം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്

ണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. തിരക്കഥാകൃത്ത് എന്നതിനുപുറമെ സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തിയാർജിച്ചിട്ടുണ്ട്.

വാർദ്ധക്യ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.

കളിയാട്ടം, സമവാക്യം, കർമയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബല്‍റാം മട്ടന്നൂർ. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്ത സിനിമ കൂടിയാണ് കളിയാട്ടം.

ബല്‍റാം മട്ടന്നൂരിന്റെ കാശി എന്ന നോവലും മുയല്‍ ഗ്രാമം, കാട്ടിലൂടെ, നാട്ടിലൂടെ, രവി ഭഗവാൻ തുടങ്ങിയ ബാലസാഹിത്യകൃതികളും ശ്രദ്ധേയമാണ്. പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular