Saturday, July 27, 2024
HomeKeralaലീഗിലെ പൊട്ടിത്തെറി മുതലാക്കാന്‍ സിപിഎം

ലീഗിലെ പൊട്ടിത്തെറി മുതലാക്കാന്‍ സിപിഎം

മുസ്ലീംലീഗിലെ പൊട്ടിത്തെറി അല്പം ശാന്തമായെങ്കിലും പിന്നാലെ കൂടിയിരിക്കുകയാണ് സിപിഎം. എങ്ങനെയും മലപ്പുറത്തു ലീഗിനെ വീഴിക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെ ആഗ്രഹം. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ശക്തമായ വികാരം ഉയരുന്നുണ്ടെങ്കിലും പാര്‍ട്ടിയെ ശിഥിലമാക്കാനുള്ള നീക്കത്തില്‍ നിന്നും നേതാക്കള്‍ പിന്‍മാറി കഴിഞ്ഞു.എങ്കിലുംപാര്‍ട്ടിയിലെ ശാന്തത വെറും പ്രഹസനമാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിവിരുദ്ധര്‍ കൂടുതല്‍ ശക്തരായി എന്നാണ് പൊതുവികാരം. പാണക്കാട് തങ്ങളെ കേസിലേക്കു വരെ വലിച്ചിഴച്ചതാണ് പ്രശ്‌നം. എന്നാല്‍ കെ.ടി. ജലീലിനെ കളത്തിലിറക്കിയിരിക്കുകയാണ് സിപിഎം. ഏതുവിധേയനയും ലിഗീലിനെ ഇല്ലായ്മ ചെയ്യുക അതിലൂടെ സിപിഎം നേട്ടം കൊയ്യുക എന്നതാണ് ലക്ഷ്യം.

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ച പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതല്‍ നേതാക്കള്‍ രംഗത്തു വരുന്നത് പ്രതിസന്ധി ഉടനെങ്ങും തീരില്ലെന്ന സൂചനയാണ് നല്കുന്നത്. എന്നാല്‍ ശത്രുക്കള്‍ക്കു വടി കൊടുക്കാന്‍ ഇല്ലെന്നാ് മുഈന്‍ അലി പറയുന്നത്. ഇതേ നിലപാടു തന്നെയാണ് തങ്ങള്‍ കുടുംബം സ്വീകരിക്കുന്നത്. രോഗാവസ്ഥയില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ അവശനാക്കരുതെന്ന നിലപാടാണ് തങ്ങള്‍ഭവനം സ്വീകരിക്കുന്നത്. മകനും അതിനോടു ചേര്‍ന്നു നില്‍ക്കുന്നു. മുഈന്‍ അലിതങ്ങളെ പരസ്യമായിപാണക്കാട് കുടുംബം തള്ളിപറയുമ്പോഴും മൗനമായി പിന്തുണയ്ക്കുന്നതാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്.

ഏതായാലും പ്രശ്‌നമൊന്നും ഉടനെ തീരില്ല. ഇതു യുഡിഎഫിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുന്നണിയില്‍ ആളനക്കമുള്ള ഏക പാര്‍ട്ടിയാണ് ലീഗ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മുസ്ലിം ലീഗിലെ പൊട്ടിത്തെറി യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നേതൃമാറ്റം നടത്തി പുതിയ പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോഴാണ് ലീഗിലെ തമ്മിലടി.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

STORIES

Most Popular