Wednesday, May 1, 2024
Homehealthഈ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം കൂട്ടും ; ഡയറ്റില്‍ ഇവ ശ്രദ്ധിക്കാം

ഈ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം കൂട്ടും ; ഡയറ്റില്‍ ഇവ ശ്രദ്ധിക്കാം

യർന്ന രക്തസമ്മർദ്ദം അല്ലെങ്കില്‍ ബി.പി മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ളവർ ഭക്ഷണരീതികളില്‍ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

രക്തസമ്മർദ്ദമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഒന്നാണ് പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ രക്തസമ്മർദ്ദം കൂട്ടും. ചീസ് കഴിക്കുന്നതും രക്തസമ്മർദ്ദം ഉയർത്തും. അതിനാല്‍ ഇത് ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പും അധികം കഴിക്കരുത്.

ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ബി.പി കൂടാൻ കാരണമാകും.ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നല്ലത്. ഇത്തരം ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.

പ്രൊസസ്ഡ് മീറ്റും മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും രക്തസമ്മർദ്ദത്തെ ഉയരുന്നതിന് കാരണമാകും. ഇതിനൊപ്പം പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും കുറയ്ക്കുന്നതും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular