Saturday, July 27, 2024
HomeGulfഅല്‍ ഷറൈഖ മേഖലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ഒമാനില്‍ ആകെ മരണം 21

അല്‍ ഷറൈഖ മേഖലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ഒമാനില്‍ ആകെ മരണം 21

ഴക്കെടുതിയില്‍ ഒമാനില്‍ ആകെ മരണം 21. മഹൗത്ത് വിലായത്തിലെ അല്‍-ഷറൈഖ മേഖലയില്‍ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്.

സഹമിലെ വിലായത്തില്‍ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

‘കാലാവസ്ഥ പ്രശ്‌നങ്ങളെ തുടർന്നുള്ള മൊത്തം മരണങ്ങളുടെ എണ്ണം 21 ആയി ഉയർന്നു, കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്’ നാഷണല്‍ കമ്മിറ്റി ഓഫ് എമർജൻസി മാനേജ്മെന്റ് അവസാനത്തെ വിവരണത്തില്‍ പറഞ്ഞു.

അതിനിടെ, ഒമാൻ റോയല്‍ നേവി ഒഴിപ്പിച്ച പൗരന്മാരെയും താമസക്കാരെയും മുസന്ദം ഗവർണറേറ്റിലെ കംസാർ ഗ്രാമത്തിലെ വീടുകളിലേക്ക് തിരിച്ചയച്ചു.

RELATED ARTICLES

STORIES

Most Popular