Saturday, July 27, 2024
HomeKeralaകോവിഡ് വീണ്ടും സംസ്ഥാനത്ത് ; ജാഗ്രത വേണമെന്ന് ഐ.എം.എ

കോവിഡ് വീണ്ടും സംസ്ഥാനത്ത് ; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊച്ചി: കോവിഡ് വീണ്ടും എത്തുന്നതായി ഐ.എം.എ കൊച്ചി. സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ച ഉണ്ടായത് .

ചില വൈറല്‍ രോഗങ്ങളുടെ രീതി ഇങ്ങനെയാണെങ്കിലും കവിടിന് ഇടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ഇത് ആദ്യമെന്ന് യോഗം വിലയിരുത്തിയിരുന്നു.

ഏപ്രില്‍ രണ്ടാമഴ്‌ച്ച നടത്തിയ പരിശോധനയില്‍ ഏഴുശതമാനം ടെസ്റ്റുകള്‍ പോസിറ്റിവായിട്ടുണ്ട്. എന്നാല്‍, ഗുരുതരാവസ്ഥ എവിടെയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍ ഈ മാസത്തെ വേസ്റ്റ് വാട്ടര്‍ പരിശോധനയില്‍ വൈറസ് സജീവമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു . ഇതിനർഥം രാജ്യത്ത് കോവിഡ് വീണ്ടും തലപൊക്കിത്തുടങ്ങി എന്നാണ്.

ഡെങ്കിപ്പനി പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധക്കെതിരെ മുന്‍കരുതല്‍ വേണമെന്നും യോഗം നിർദ്ദേശിക്കുന്നു . ഐ.എം.എ കൊച്ചി സയന്റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കു ചേർന്നിരുന്നു

RELATED ARTICLES

STORIES

Most Popular