Saturday, July 27, 2024
HomeIndia"ഒഡീഷക്ക് എതിരെ എല്ലാം നല്‍കി പോരാടും, ഒരു കുറ്റബോധവും ബാക്കിയാവരുത്" - കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

“ഒഡീഷക്ക് എതിരെ എല്ലാം നല്‍കി പോരാടും, ഒരു കുറ്റബോധവും ബാക്കിയാവരുത്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഡീഷക്കെതിരായ മത്സരത്തില്‍ എല്ലാം നല്‍കി പൊരുതണമെന്നും വിജയിക്കാൻ വേണ്ടി പരമാവധി ശ്രമിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാം വുകമാനോവിച്.

പ്ലേയോഫില്‍ ഒഡിഷയെ നേരിടുന്നതിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ. ഒറ്റ നോക്കൗട്ട് മത്സരം എന്ന രീതിയില്‍ കളിക്കുന്ന പ്ലേ ഓഫ് പോരാട്ടം ഒഡീഷയുടെ ഹോം ഗ്രൗണ്ടില്‍ വച്ചാണ് നടക്കുന്നത്.

ഒഡീഷ ശക്തമായ ടീമാണെന്നും ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്ഥിരതയോടെ കളിച്ച ടീം ആണ് അവർ എന്നുൻ ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഈ സീസണ്‍ ആണ് ഒട്ടും എളുപ്പമായിരുന്നല്ല. എഴ് ശാസ്ത്രക്രിയകളാണ് ഈ സീസണല്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഉണ്ടായത്. ഇഅവൻ ഓർമിപ്പിച്ചു.

ലീഗിലെ ആദ്യ മത്സരവും ലീഗില്‍ അവസാന മത്സരവും എടുത്താല്‍ ആദ്യ മത്സരത്തില്‍ കളിച്ച ഒരൊറ്റ കളിക്കാരൻ മാത്രമേ അവസാന മത്സരത്തില്‍ നോർത്ത് ഈസ്റ്റിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചുള്ളൂ. അത്രത്തോളം ബ്ലാസ്റ്റേഴ്സിനെ പരിക്കുകള്‍ ബാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

എങ്കിലും ഒഡിഷക്കെതിരായ പ്ലേഓഫിന് ടീം സജ്ജമാണ്. ടീം പോസിറ്റീവ് ആണ്. ഒറ്റ മത്സരം ആണ്, ഈ മത്സരത്തിനായി എല്ലാം നല്‍കുമെന്നും കളം വിടുമ്ബോള്‍ ഒരു കുറ്റബോധവും ഒരു കളിക്കാരനും പാടില്ല എന്നും അങ്ങനെ തോന്നിക്കുന്ന വിധം ഉള്ള പ്രകടനം നടത്തണമെന്നും ഇവാൻ പറഞ്ഞു.

നാളെ രാത്രി 7 30നാണ് ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം നടക്കുന്നത്. പ്ലേ ഓഫ് വിജയിച്ചാല്‍ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടും

RELATED ARTICLES

STORIES

Most Popular