Saturday, July 27, 2024
HomeKeralaതൃശൂര്‍ പൂരം; മദ്യ നിരോധന സമയം വെട്ടിക്കുറച്ച്‌ ജില്ലാ കളക്ടര്‍, സമയക്രമം അറിയാം

തൃശൂര്‍ പൂരം; മദ്യ നിരോധന സമയം വെട്ടിക്കുറച്ച്‌ ജില്ലാ കളക്ടര്‍, സമയക്രമം അറിയാം

തൃശൂര്‍: തൃശൂർ പൂരത്തിനോടനുബന്ധിച്ച്‌ മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദഗതി വരുത്തിയത്.

പൂരദിനമായ നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും അടച്ചിടണമെന്നാണ് ഉത്തരവ്. കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചിരിക്കുന്നത്. മുമ്ബ് ഏപ്രില്‍ 19-ന് പുലർച്ചെ രണ്ട് മണി മുതല്‍ 20-ന് ഉച്ചക്ക് രണ്ട് മണിവരെ 36 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി വരുത്തിയത്.

RELATED ARTICLES

STORIES

Most Popular