Thursday, May 2, 2024
HomeIndiaഇന്ത്യൻ നാവികസേനക്ക് കരുത്തുപകരാൻ പുതിയ നേതൃത്വം; അടുത്ത മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠിയെ നിയമിച്ചു

ഇന്ത്യൻ നാവികസേനക്ക് കരുത്തുപകരാൻ പുതിയ നേതൃത്വം; അടുത്ത മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠിയെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠിയെ നിയമിച്ചു. ഈ മാസം 30-നാണ് നാവികസേനാ മേധാവിയായി ത്രിപാഠി ഔദ്യോഗികമായി അധികാരമേല്‍ക്കുന്നത്.

നിലവില്‍ വൈസ് ചീഫ് ഓഫ് നേവി സ്റ്റാഫായാണ് ത്രിപാഠി സേവനമനുഷ്ഠിക്കുന്നത്.

40 വർഷം നീണ്ട തന്റെ കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ നിർവഹിച്ച വ്യക്തിയാണ് ദിനേശ് ത്രിപാഠി. സൈനിക് സ്‌കൂള്‍ രേവയിലും നാഷണല്‍ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിലേക്ക് എത്തുന്നത്. തുടർന്ന് നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ സിഗ്നല്‍ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഇലക്‌ട്രോണിക് വാർഫെയർ ഓഫീസറായും സേവനമനുഷ്ഠിച്ചു.

പിന്നീട് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫീസറായും പ്രിൻസിപ്പല്‍ വാർഫെയർ ഓഫീസറായും ചുമതലയേറ്റു. നാഷ്, കിർച്ച്‌, ത്രിശൂല്‍ എന്നീ ഇന്ത്യൻ നാവിക കപ്പലുകളുടെ കമാൻഡായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട ജീവിതത്തില്‍ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2019-ല്‍ കേരളത്തിലെ ഏഴിമലയിലെ ഇന്ത്യൻ നേവല്‍ അക്കാദമിയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചു. 2020 ജൂലൈ മുതല്‍ 2021 മെയ് വരെ അദ്ദേഹം നേവല്‍ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular