Saturday, July 27, 2024
HomeIndiaരൂപക്ക് റെക്കോഡ് തകര്‍ച്ച

രൂപക്ക് റെക്കോഡ് തകര്‍ച്ച

മുംബൈ: ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടി.

റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച്‌ രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

ഇതിന് മുമ്ബ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യന്‍ ഓഹരികള്‍ക്കും തകര്‍ച്ച നേരിടുകയാണ്. അതേസമയം ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയും ഉയര്‍ന്നു. മൂന്ന് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകള്‍ 2.63 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയര്‍ന്ന് ബാരലിന് 84.66 ഡോളറായി. യു.എസില്‍ നിന്നുള്ള എ.ബി.സി ന്യൂസാണ് ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

RELATED ARTICLES

STORIES

Most Popular