Saturday, July 27, 2024
HomeKeralaസജി മഞ്ഞക്കടമ്ബില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു? കേരളാകോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും

സജി മഞ്ഞക്കടമ്ബില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു? കേരളാകോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും

കോട്ടയം: യുഡിഎഫില്‍ നിന്നും സ്ഥാനം രാജിവെച്ച്‌ പുറത്തുപോയ കേരളാകോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്ബില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി പുതിയ കേരളാകോണ്‍ഗ്രസ് ഉണ്ടാക്കും.

പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍ഡിഎയുടെ ഭാഗമാകാനാണ് ഉദ്ദേശിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിഡിജെഎസിന്റെ തുഷാര്‍വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.

ഇന്ന് കോട്ടയത്ത് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും എന്‍ഡിഎ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചായിരുന്നു നേരത്തേ സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് സജി ആരോപിച്ചിരുന്നു. മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്ന് ആവര്‍ത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.

ഇതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി, കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അടക്കം രാജിവെച്ച അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് സജിയുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് ജോസഫ് വിഭാഗം നേതൃത്വത്തിന്റെ തീരുമാനം.

RELATED ARTICLES

STORIES

Most Popular