Thursday, May 2, 2024
HomeEditorialഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു; സ്കോട്ട്ലൻഡില്‍ രണ്ട് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു; സ്കോട്ട്ലൻഡില്‍ രണ്ട് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സ്കോട്ട്ലൻഡ്: വെള്ളച്ചാട്ടത്തി രണ്ട് ഇന്ത്യൻ വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയില്‍ പഠിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാൻഹക്യ ബൊളിസെറ്റിയുമാണ് മരിച്ചത്.

വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ഇരുവരും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഏപ്രില്‍ 17ന് ബ്ലെയർ അത്തോളിലെ ലിനിൻ ഓഫ് ടുമ്മല്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം.

ജിതുവും ചാൻഹക്യയും ഡൻഡി സർവകലാശാലയില്‍ ഡാറ്റാ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇരുവരും മറ്റൊരു സുഹൃത്തിനൊപ്പം ട്രക്കിങ്ങിനായാണ് ഇവിടെയെത്തിയത്.

‘ബുധനാഴ്‌ച വൈകുന്നേരം 7 മണിയോടെ, 22 ഉം 26 ഉം വയസുള്ള രണ്ട് യുവാക്കള്‍ ബ്ലെയർ അത്തോളിനടുത്തുള്ള ലിന് ഓഫ് ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണതായി റിപ്പോർട്ട് ലഭിച്ചു. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തു. അന്വേഷണങ്ങള്‍ തുടരുകയാണ്, ഈ മരണങ്ങളെ ചുറ്റിപ്പറ്റി സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.

ജിത്തു മുമ്ബ് യുഎസില്‍ പഠിക്കുകയും ഡണ്ടിയിലെ ടാസ ഇന്ത്യൻ ബുഫേയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular