Thursday, May 2, 2024
HomeAsiaബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഫിലിപ്പൈൻസിന് കൈമാറി

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഫിലിപ്പൈൻസിന് കൈമാറി

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകള്‍ ഫിലിപ്പൈൻസിന് കൈമാറി. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പവെച്ച 375 മില്യണ്‍ ഡോളർ കരാറിന്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം.

ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ആയുധങ്ങള്‍ കൈമാറിയത്. മിസൈലുകള്‍ക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈല്‍ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.

ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നത്. ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികള്‍ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളില്‍ വിന്യസിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular