Friday, June 21, 2024
HomeKeralaപ്രിയങ്കാഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിലെത്തും.

പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടർന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്കു പോകും. 2.15-ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകും. 3.50-ഓടെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്കാഗാന്ധി വലിയതുറമുതല്‍ പൂന്തുറവരെ റോഡ്‌ഷോയില്‍ പങ്കെടുക്കും. റോഡ്‌ഷോയെ തുടർന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചരയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

RELATED ARTICLES

STORIES

Most Popular