Friday, May 3, 2024
HomeIndiaകുടിശ്ശിക 64,000 രൂപ; ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്‌ഇബി

കുടിശ്ശിക 64,000 രൂപ; ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്‌ഇബി

ത്തനംതിട്ട: ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്‌ഇബി. എട്ട് മാസമായി വൈദ്യുതി കുടിശ്ശിക അടയ്‌ക്കാത്തതിനെ തുടർന്നാണ് നടപടി.

64,000 രൂപയാണ് ഡിഇഒ ഓഫീസില്‍ നിന്ന് അടയ്‌ക്കാനുള്ളത്.

വിദ്യാഭ്യാസ വകുപ്പില്‍‌ നിന്ന് വൈദ്യുതി കുടിശ്ശിക അടയ്‌ക്കുന്നതിനുള്ള ഫണ്ട് അലോട്ട്മെന്റ് ർണമായും ലഭിക്കാത്തതിനാലാണ് വൈദ്യുതി ബില്‍ അടയ്‌ക്കാൻ സാധിക്കാതിരുന്നതെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ. അനില അറിയിച്ചു. നിലവില്‍ ആകെ 10,000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു.

മുഴുവൻ തുകയും സർക്കാരില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ കുടിശ്ശിക പൂർണമായും അടച്ചുതീർക്കുവാൻ സാധിക്കൂ. ഇതിനായി വകുപ്പ് അധികൃ‍തരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിച്ചതോടെ ഉദ്യോഗസ്ഥരും ജീവനക്കാരും വലഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular