Friday, May 3, 2024
HomeKeralaതാമര ചിഹ്നത്തില്‍ അധിക വോട്ട് വന്നു; പത്തനംതിട്ടയിലും ഇവിഎമ്മില്‍ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്

താമര ചിഹ്നത്തില്‍ അധിക വോട്ട് വന്നു; പത്തനംതിട്ടയിലും ഇവിഎമ്മില്‍ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്

ത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇ വിഎമ്മില്‍ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്.

മോക് പോളില്‍ അധിക വോട്ട് വന്നതായാണ് യുഡിഎഫിന്റെ പരാതി. പൂഞ്ഞാറില്‍ മുപ്പത്തിയാറാം നമ്ബർ ബൂത്തിലെ മോക് പോളില്‍ അധിക വോട്ട് വന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.

താമര ചിഹ്നത്തിനാണ് അധിക വോട്ട് ലഭിച്ചത്. എട്ട് സ്ഥാനാർത്ഥികള്‍, നോട്ട ഉള്‍പ്പെടെ ഒമ്ബത് വോട്ടാണുള്ളത്. വി വി പാറ്റ് സ്ലിപ് എണ്ണിയപ്പോള്‍ പത്ത് വോട്ടായി. എല്ലാ ഇവിഎമ്മും പരിശോധിക്കണം. ചീഫ് ഇലക്ടറല്‍ ഓഫീസർക്ക് പരാതി നല്‍കിയതായും പഴകുളം മധു പറഞ്ഞു. എല്ലാ ഇവിഎമ്മിലും ക്രമക്കേട് ഉണ്ടാകുമെന്ന് സംശയം ഉള്ളതായും യുഡിഎഫ് പരാതിപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular