Friday, May 3, 2024
HomeKeralaപതിനാറുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിന് 113- വര്‍ഷം തടവും പിഴയും

പതിനാറുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിന് 113- വര്‍ഷം തടവും പിഴയും

ളിപ്പറമ്ബ്: പതിനാറുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1.75,000 രൂപ പിഴടക്കാനും പോക്‌സോ കോടതി ശിക്ഷിച്ചു.കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ പീഡിപ്പിച്ചത്.

കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ 7 വകുപ്പുകളിലായാണ് ശിക്ഷ. മറ്റൊരു കുട്ടിയെ കൂടി ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്.

ശ്രീകണ്ഠാപുരം സി.ഐ ആയിരുന്ന കെ.ആര്‍.രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച്‌ പ്രതിയെ അറസ്റ്റ് ചെയ്തത്.പിന്നീട് സി.ഐ ഇ.പി.സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി. പൊലിസ് കേസെടുത്തതിനു ശേഷം ഭാര്യ ഓട്ടോറിക്ഷ തൊഴിലാളിയായ മഹേഷില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. ഏഴുവ്യത്യസ്ത വകുപ്പുകളിലായാണ് അതിക്രൂരമായ പീഡനം നടത്തിയെന്നു കോടതി കണ്ടെത്തി പ്രതിയെ ശിക്ഷിച്ചത്. ഇയാളെ വെളളിയാഴ്ച്ച ഉച്ചയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇതിനുസമാനമായ മറ്റൊരു പീഡനക്കേസിന്റെ കൂടി വിചാരണ തളിപറമ്ബ് പോക്‌സോ അതിവേഗ കോടതിയില്‍ പ്രതിക്കെതിരെ നടന്നുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular