Tuesday, June 25, 2024
HomeKeralaകൊച്ചിയില്‍ ഇപ്പോള്‍ പുതിയ കൊട്ടേഷൻ രൂപപ്പെടുന്നു, അറിയാൻ കഴിയുക ഇരുട്ടി വെളുക്കുമ്ബോള്‍ മാത്രം

കൊച്ചിയില്‍ ഇപ്പോള്‍ പുതിയ കൊട്ടേഷൻ രൂപപ്പെടുന്നു, അറിയാൻ കഴിയുക ഇരുട്ടി വെളുക്കുമ്ബോള്‍ മാത്രം

കൊച്ചി: തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്ന ക്വട്ടേഷൻ സംഘങ്ങള്‍ വീണ്ടും സജീവമാവുന്നു. പാലാരിവട്ടം എസ്.ബി.ഐയുടെ മുൻവശം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാർക്കും തണലായിരുന്ന ഇലഞ്ഞി മരത്തിന്റെ മുഴുവൻ ചില്ലകളും കഴിഞ്ഞദിവസം രാത്രി പിക്കപ്പ് വാഹനത്തിലെത്തിയ സംഘം മുറിച്ചുകടത്തി.

റോഡരികില്‍ ഏഴു വർഷം മുമ്ബ് മെട്രോ അധികൃതർ നട്ട മരമാണിത്.

നിക്ഷിപ്ത താത്പര്യങ്ങളുള്ളവരുടെ ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഇത്തരം സംഘങ്ങള്‍ രാത്രിയില്‍ മരങ്ങള്‍ മുറിക്കുന്നതിനു പുറമേ കരിഞ്ഞുപോകാൻ മെർക്കുറിയോ മറ്റു രാസവസ്തുക്കളോ പ്രയോഗിക്കും.

സംഭവത്തില്‍ റിനൈ മെഡ്സിറ്റി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പാലാരിവട്ടം പൊലീസിനും കെ.എം.ആർ.എല്‍, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കി. മുമ്ബും നഗരത്തില്‍ സമാനമായ രീതിയില്‍ മരങ്ങള്‍ മുറിച്ചുകടത്തിയിട്ടുണ്ട്.

വനംവകുപ്പിന്റെ ട്രീ കമ്മിറ്റിയാണ് മരംമുറിക്കാൻ അനുമതി നല്‍കുന്നത്. ഈ കേസില്‍ അന്വേഷണം പൊലീസിന് കൈമാറുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

മുമ്ബും സമാന സംഭവങ്ങള്‍

ഇടപ്പള്ളി ടോളിലും കഴിഞ്ഞ വർഷം സമാനരീതിയില്‍ മരം മുറിച്ചു മാറ്റിയിരുന്നു. ജുമാ മസ്ജിദിനു മുന്നില്‍ ദേശീയ പാതയിലെ അഞ്ച് തണല്‍മരങ്ങളാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായിരുന്നു. പണം നല്‍കിയാണ് അന്ന് പ്രതികളെക്കൊണ്ട് മരം മുറിച്ചുമാറ്റിയത്. ഇവർക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കടകളുടെയും മറ്റും ബോർഡ് മറയ്ക്കുന്ന രീതിയില്‍ ചില്ലകള്‍ വളരുമ്ബോള്‍ പലരും ഇത്തരത്തില്‍ മരങ്ങള്‍ ക്വട്ടേഷൻ നല്‍കി മുറിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള സംഘമാണോ പാലാരിവട്ടത്തെ സംഭവത്തിനും പിന്നിലെന്ന സംശയത്തിലാണ് ഓട്ടോത്തൊഴിലാളികള്‍.

ഓട്ടമില്ലാത്ത സമയത്ത് ചൂടില്‍നിന്നു രക്ഷപ്പെടാൻ ഈ മരത്തണലിലാണ് ഇരുന്നിരുന്നത്. വേനലില്‍ ഇത്തരത്തില്‍ മരം വെട്ടുന്നത് അംഗീകരിക്കാനാവില്ല. ശക്തമായ നടപടി ആവശ്യം.

RELATED ARTICLES

STORIES

Most Popular