Friday, May 3, 2024
HomeIndiaഭരണഘടനയില്‍നിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല-അമിത് ഷാ

ഭരണഘടനയില്‍നിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല-അമിത് ഷാ

ന്യൂഡല്‍ഹി: ഭരണഘടനയില്‍നിന്ന് മതേതരത്വം നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മോദി സർക്കാരിന്റെ മൂന്നാം അവസരം ലഭിച്ചാല്‍ ഏക സിവില്‍കോഡ് പ്രധാന അജണ്ടയാകുമെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യം ശരീഅത്ത് പ്രകാരമാണോ മുന്നോട്ടുപോകേണ്ടതെന്നും ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ ചോദിച്ചു.

ഭരണഘടനയില്‍നിന്ന് മതേതരത്വം എന്ന വാക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ മതേതരമായി നിലനിർത്തണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ ഏക സിവില്‍കോഡ് അവതരിപ്പിക്കുന്നത്. ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. അവർ മതേതരമാകേണ്ടതുണ്ടെന്നും അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular