Friday, May 3, 2024
Homehealthകരളിന്റെ ആരോഗ്യം കാക്കാൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും മുൻകരുതലുകളും

കരളിന്റെ ആരോഗ്യം കാക്കാൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും മുൻകരുതലുകളും

നുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങള്‍ നടത്തുന്ന അവയവമാണ് കരള്‍. ഹെപ്പറ്റൈറ്റിസ്, ഫാറ്റിലിവർ, സിറോസിസ്, അർബുദം തുടങ്ങിയ രോഗങ്ങള്‍ കരളിൻറെ പ്രവർത്തനത്തെ ബാധിക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

ആരോഗ്യകരമായ ജീവിതചര്യ, ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ വർജനം, ഹെപ്പറ്റൈറ്റിസ് ബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ്, ക്രമമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനാകും; കരള്‍രോഗങ്ങളെ ഒരളവുവരെ പ്രതിരോധിക്കാനും കഴിയും

അക്യൂട്ട് ഹെപ്പറ്റൈറ്റിസ്

കരളില്‍ പെട്ടെന്നുണ്ടാകുന്ന നീർവീക്കമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ്-എ, ബി, സി എന്നീ വൈറസുകളാണ് ഇതിനുകാരണം. മദ്യപാനം, മയക്കുമരുന്നുപയോഗം, ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങള്‍ എന്നിവയും അക്യൂട്ട് ഹെപ്പറ്റൈറ്റിസിന് കാരണമാകാം.

മുൻകരുതലുകള്‍

1. പ്രതിരോധകുത്തിവെപ്പ്: ഹെപ്പറ്റൈറ്റിസ് എ, ബി വൈറസ് ബാധയ്ക്കെതിരേ കുത്തിവെപ്പ് ലഭ്യമാണ്. ആരോഗ്യപ്രവർത്തകർ, പകർച്ചവ്യാധികളുള്ള ഇടങ്ങളിലേക്കുപോകുന്ന സഞ്ചാരികള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കുത്തിവെപ്പെടുക്കുന്നത് നല്ലതാണ്

2. വ്യക്തിശുചിത്വം: ശൗചാലയം ഉപയോഗിച്ചശേഷം സോപ്പും വെള്ളവുമുപയോഗിച്ച്‌ കൈ കഴുകുക, ഭക്ഷണത്തിനുമുമ്ബും ഡയപ്പർ മാറ്റിയശേഷവും കൈകഴുകുക, മലിനമായ ജലവും ആഹാരവും കഴിക്കാതിരിക്കുക. തിരിക്കുക, മലിനമായ പ്രദേശങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുക

3. സുരക്ഷിതമായ ലൈംഗികബന്ധം

4.സൂചികള്‍ മാറ്റി ഉപയോഗിക്കരുത്: കുത്തിവെപ്പ് സൂചികളും, ടാറ്റൂ എന്നിവയ്ക്കുപയോഗിക്കുന്ന മറ്റുപകരണങ്ങളും കൈമാറാതിരിക്കുക. ഉപയോഗത്തിനുമുമ്ബ് ഇവ അണുവിമുക്തമാക്കുക

5. മദ്യപാനം കുറയ്ക്കുക

ലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം, ക്ഷീണം, തളർച്ച, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, ഉദരവേദന, മൂത്രത്തിന്റെയും മലത്തിന്റെയും നിറംമാറ്റം, അസഹനീയമായ ചൊറിച്ചില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular