Friday, May 3, 2024
HomeIndiaഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഡമ്മിയെ ഇറക്കിയുള്ള പ്രചാരണത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്. സോലാപൂരിലെ സ്ഥാനാർത്ഥി പ്രണിതി ഷിൻഡെയ്‌ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ഡമ്മിയെ കളത്തിലിറക്കിയത്.

വാഹന പ്രചാരണ ജാഥയിലാണ് കറുപ്പ് ടി ഷർട്ടണിഞ്ഞ ഡ്യൂപ്ലിക്കേറ്റ് ഷാരൂഖിനെ രംഗത്തിറക്കിയത്. ഇയാള്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നരിന്നു.

ഇതിന് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വീഡിയോ ട്വിറ്റ് ചെയ്തു.”ഇത്രയും നിഷ്‌കളങ്കമായും പരസ്യമായും ആളുകളെ കബളിപ്പിക്കാൻ കഴിയുന്ന പാർട്ടിക്ക് എത്രത്തോളം പോകാനാകുമെന്ന് സങ്കല്‍പ്പിക്കുക. വ്യാജ സർവേകള്‍ നടത്തി.

വ്യാജ ഇന്ത്യ വിരുദ്ധ വിവരണങ്ങള്‍ സൃഷ്ടിച്ചു, സെലിബ്രിറ്റികളുടെ ഡീപ് ഫേക്കുകള്‍ സൃഷ്ടിച്ചു, ഇപ്പോള്‍ ഇതും. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ ഇവരെന്തുകൊണ്ടാണ് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതെന്ന്–ഷെഹ്സാദ് പൂനവാല പറഞ്ഞു. ഷാരൂഖ് ഖാന്റെ രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖാദ്രിയെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തിച്ചതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular