Saturday, July 27, 2024
HomeKeralaരാജ്യം ഭരിക്കാനുള്ള നേട്ടം ഇന്ത്യ സഖ്യം ഉണ്ടാക്കില്ല';വെള്ളാപ്പള്ളി

രാജ്യം ഭരിക്കാനുള്ള നേട്ടം ഇന്ത്യ സഖ്യം ഉണ്ടാക്കില്ല’;വെള്ളാപ്പള്ളി

ഇന്ത്യ സഖ്യം രാജ്യം ഭരിക്കില്ലെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുമെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സഖ്യം പൂര്‍ണ രൂപത്തിൽ എത്തിയിട്ടില്ലെന്നും ന്യൂസ് 18 കേരളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളപ്പള്ളി വ്യക്തമാക്കി.

അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും വെള്ളപ്പള്ളി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരം പ്രവചനാതീതമെന്നും ആലപ്പുഴയിലേത് ത്രികോണ മത്സരമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. യുഡിഎഫിന്റെ കൂടുതൽ വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കും. ശോഭാ സുരേന്ദ്രൻ ഈഴവ സ്ഥാനാർത്ഥിയാണെന്നും താനുമായുള്ള ബന്ധം പറഞ്ഞാൽ ശോഭക്ക് ഗുണം ചെയ്യുമെന്നും വെള്ളപ്പള്ളി വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular