Friday, March 29, 2024
HomeKeralaശ്രീജേഷ് മാപ്പ്; സര്‍ക്കാര്‍ അപമാനിച്ചു

ശ്രീജേഷ് മാപ്പ്; സര്‍ക്കാര്‍ അപമാനിച്ചു

കായികമേഖലയോടു മറ്റുസംസ്ഥാനങ്ങള്‍ ചെയ്യുന്നതെങ്കിലും കാണേണ്ടതാണ് പിണായി സര്‍ക്കാര്‍. ഒരു കാലത്തു കായികതാരങ്ങളെ വാനോളം പുകഴ്ത്തിയിരുന്ന കേരളം ഇന്നു അപമാനിക്കാനാണ് മുന്നില്‍ നില്‍ക്കുന്നത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഭാരതത്തിന്റെ കാവല്‍പ്പടയായി നിന്ന ഗോളി ശ്രീജേഷ് മലയാളിയാണെന്നകാര്യം സര്‍ക്കാര്‍ മറന്നു. ഒരു പാരിതോഷികം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെ അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ രംഗത്തുവന്നു. മലയാളിയായ ശ്രീജേഷിനെ പിന്തുണയ്‌ക്കേണ്ടതു കേരള സര്‍ക്കാരാണ്. വെങ്കലം അണിഞ്ഞ മലയാളിയെ അപമാനിക്കുന്നപ്രവണത തുടരുകയാണ്.

സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായതോമസ് ഐസക്കും രംഗത്തുവന്നതാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്. ഫേസ് ബുക്കിലാണ് കായികമേഖലയോടു ഒഡീഷ സര്‍ക്കാര്‍ സമീപനം കണ്ടു പഠിക്കേണ്ടതാണെന്നു തോമസ് ഐസക്ക് പറയുന്നു.

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും ഫ്രീസ്‌റ്റൈല്‍ ഗുസ്തയില്‍ രവി കുമാര്‍ ദാഹിയയും വെള്ളി മെഡല്‍ നേടി. പി.വി സിന്ധു ബാഡ്മിന്റണിലും ലവ്ലീന ബോര്‍ഗോഹെയ്ന്‍ ബോക്‌സിങ്ങിലും ഭജ്രംഗ് പുനിയ ഗുസ്തിയിലും വെങ്കല മെഡല്‍ നേടി. 41 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലമാണെങ്കിലും ഇന്ത്യ മെഡല്‍ നേടി. ഈ വിജയത്തില്‍ മലയാളിയായ ഗോള്‍കീപ്പര്‍ ശ്രീ. പി.ആര്‍. ശ്രീജേഷ് വഹിച്ചപങ്ക് എന്നും പ്രകീര്‍ത്തിക്കപ്പെടും. മെഡല്‍ നേടിയില്ലെങ്കിലും വനിതാ ഹോക്കി ടീം എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്ഥാനം നേടി.ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതോടൊപ്പം ഓര്‍ക്കേണ്ടുന്ന ഒരു കാര്യമുണ്ട്. 9 വര്‍ഷം പിന്നിടുമ്പോള്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയതിനേക്കാള്‍ ഒരു മെഡല്‍ കൂടുതല്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒറീസ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും പാഠമാകേണ്ടതുണ്ട്.

ഒരു മലയാളിക്കുണ്ടായ നേട്ടത്തിനപ്പുറം രാജ്യത്തിനുണ്ടായ നേട്ടമാണെന്നകാര്യം സര്‍ക്കാര്‍ മറക്കുന്നു. ഇനി ശ്രീജേഷിനെ ശത്രുവായി കാണുകയും ചെയ്യും. ശ്രീജേഷ് ഒരക്ഷരംപോലും പരിഭവം പറഞ്ഞിട്ടില്ലെന്ന കാര്യം ഓര്‍ക്കണം.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular