Saturday, May 4, 2024
HomeIndiaമണിപ്പൂരിലെ റീപോളിംഗ് തുടങ്ങി ; 11 സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

മണിപ്പൂരിലെ റീപോളിംഗ് തുടങ്ങി ; 11 സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ഇംഫാല്‍ (മണിപ്പൂര്‍): റീപോളിംഗ് അനുവദിക്കപ്പെട്ട മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് തുടങ്ങി.

വെള്ളിയാഴ്ച നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഈ പോളിംഗ് സ്റ്റേഷനുകളില്‍ ചില അക്രമികള്‍ വെടിയുതിര്‍ക്കുകയും ഇവിഎമ്മുകള്‍ നശിപ്പിക്കുകയും വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് റീപോളിംഗ് വേണ്ടി വന്നിരിക്കുന്നത്.

ഖുറൈ അസംബ്ലി മണ്ഡലത്തിലെ മൊയിരാങ്കാമ്ബ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ്. ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിംഗ്), ക്ഷേത്രിഗാവോയില്‍ നാല്, തോങ്ജുവില്‍ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, കോന്തൗജമില്‍ ഒന്ന് എന്നിങ്ങനെയാണ് റീപോളിംഗ് നടക്കുന്ന ബാധിത പോളിംഗ് സ്റ്റേഷനുകള്‍. അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണിപ്പൂരില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴുവരെ 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഏപ്രില്‍ 19 ന് നടന്ന അക്രമ സംഭവങ്ങളില്‍, വെടിവയ്പ്പിനെ തുടര്‍ന്ന് ഒരു സാധാരണക്കാരന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ മണിപ്പൂരിലെ ഇംഫാലിലെ മൊയ്രാങ്കാമ്ബു സജേബ് അവാങ് ലെയ്കായിയിലെ ഒരു പോളിംഗ് ബൂത്തില്‍ ഏറ്റുമുട്ടലുണ്ടായി. മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 32 അസംബ്ലി മണ്ഡലങ്ങളും പുറത്തെ മണിപ്പൂര്‍ (എസ്ടി) പാര്‍ലമെന്റ് മണ്ഡലത്തിലെ 15 നിയമസഭാ മണ്ഡലങ്ങളും ലോക്‌സഭയിലേക്ക് വോട്ടുചെയ്തു.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച്‌ 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഔട്ടര്‍ മണിപ്പൂരിലെ ബാക്കി 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular