Saturday, July 27, 2024
HomeIndia'കോണ്‍ഗ്രസ് വന്നാല്‍ രാജ്യത്തിന്റെ സമ്ബത്ത് മുസ്‌ളീങ്ങള്‍ക്ക് നല്‍കും' ; നരേന്ദ്രമോദിയുടെ പ്രസംഗത്തെ ആയുധമാക്കി കോണ്‍ഗ്രസ്

‘കോണ്‍ഗ്രസ് വന്നാല്‍ രാജ്യത്തിന്റെ സമ്ബത്ത് മുസ്‌ളീങ്ങള്‍ക്ക് നല്‍കും’ ; നരേന്ദ്രമോദിയുടെ പ്രസംഗത്തെ ആയുധമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ളീങ്ങള്‍ക്ക് നല്‍കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്.

ആദ്യഘട്ടം കഴിഞ്ഞിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദി നടത്തിയ പ്രസംഗം ബിജെപിയ്‌ക്കെതിരേ ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് കൈമാറുന്നത് അംഗീകരിക്കനാകുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്.

മോദിയുടെ പ്രസംഗത്തിനെതിരേ രാഹുല്‍ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. രാജ്യം വോട്ടു ചെയ്യുന്നത് അത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മേലാണെന്നും തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വഴി തെറ്റില്ലെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറയുന്നു. ഇത്തരം ചര്‍ച്ചകള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും നിരാശജനകമായ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട്. ഭയം നിമിത്തം അദ്ദേഹമിപ്പോള്‍ പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ ‘വിപ്ലവകരമായ പ്രകടനപത്രിക’യ്ക്ക് ലഭിക്കുന്ന അപാരമായ പിന്തുണയെക്കുറിച്ചുള്ള ട്രെന്‍ഡുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണെന്നും കുറിച്ചു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2006 ഡിസംബറില്‍ സര്‍ക്കാരിന്റെ സാമ്ബത്തിക മുന്‍ഗണനകളെക്കുറിച്ചുള്ള ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ചത്.

”അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം. മോദിയുടെ പ്രസ്താവനയെ കോണ്‍ഗ്രസുകാര്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ സംസാരിച്ച 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബിജെപി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു.

RELATED ARTICLES

STORIES

Most Popular