Friday, July 26, 2024
HomeIndiaഗുജറാത്ത്‌ ടൈറ്റന്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ ജയം

ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ ജയം

മുലന്‍പുര്‍: പഞ്ചാബ്‌ കിങ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് 142 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ടൈറ്റന്‍സ്‌ കളി തീരാന്‍ അഞ്ച്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 18 പന്തില്‍ 36 റണ്ണുമായി പുറത്താകാതെനിന്ന രാഹുല്‍ തെവാത്തിയയാണു ടീമിനെ തകര്‍ച്ചയില്‍നിന്നു ജയത്തിലെത്തിച്ചത്‌. ഗുജറാത്തിന്റെ ഇടംകൈയന്‍ സ്‌പിന്നര്‍ സായ്‌ നാല്‌ ഓവറില്‍ 33 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ടോസ്‌ നേടിയ പഞ്ചാബ്‌ കിങ്‌സ് നായകന്‍ സാം കുറാന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഗുജറാത്തിന്റെ ബൗളിങ്ങിനു മുന്നില്‍ പഞ്ചാബ്‌ ചൂളി. ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ്‌ (21 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35), ഹര്‍പ്രീത്‌ ബ്രാര്‍ (12 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 29), ഓപ്പണറായി കളിച്ച നായകന്‍ സാം കുറാന്‍ (19 പന്തില്‍ 20) എന്നിവരാണു പഞ്ചാബിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌.
ഗുജറാത്തിനായി മോഹിത്‌ ശര്‍മ, നൂര്‍ അഹമ്മദ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും റാഷിദ്‌ ഖാന്‍ ഒരു വിക്കറ്റുമെടുത്തു. സാം കുറാനും പ്രഭ്‌സിമ്രനും പഞ്ചാബിനു മികച്ച തുടക്കം നല്‍കി. അവര്‍ 33 പന്തില്‍ 50 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. പ്രഭ്‌സിമ്രനെ മോഹിത്‌ ശര്‍മ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട്‌ തകര്‍ന്നു. റീലി റോസു (ഒന്‍പത്‌) നൂറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

RELATED ARTICLES

STORIES

Most Popular